ആലപ്പുഴ: 67മത് നെഹ്റു ട്രോഫി വള്ളംകളിയുടെ ആഘോഷപരിപാടികള്‍ക്ക് തുടക്കമായി. വള്ളംകളി കാണാനെത്തുന്ന ആയിരക്കണക്കിന് പേരെ ഉള്‍ക്കൊള്ളിക്കാനുള്ള പന്തലിന്‍റെ കാല്‍നാട്ടു കര്‍മം എൻറ്റിബിആർ സൊസൈറ്റി ചെയർപേഴ്സണും ജില്ലാ കലക്ടറുമായ ഡോ അദീല അബ്ദുല്ല നിർവഹിച്ചു. പുന്നമട ഫിനിഷിങ് പോയിന്‍റിലാണ് പന്തല്‍. വെള്ളിക്കപ്പിൽ മുത്തമിടാൻ വെമ്പുന്ന ഓരോ കുട്ടനാട്ടുകാരനും ഇനി കാത്തിരിപ്പിന്‍റെ നാളുകള്‍.
നെഹ്റുട്രോഫി ജലമേളയുടെ പന്തല്‍ നിര്‍മാണം ആരംഭിച്ചു - നെഹ്റുട്രോഫി
67ാമത് നെഹ്റുട്രോഫി ജലമേളയുടെ പന്തലിന്‍റെ കാൽനാട്ടുകർമം നിർവഹിച്ചു
നെഹ്റുട്രോഫി ജലമേള
നെഹ്റുട്രോഫി ജലമേളയുടെ പന്തല്‍ നിര്‍മാണം ആരംഭിച്ചു
ഓഗസ്റ്റ് പത്തിനാണ് വള്ളംകളി. ചടങ്ങിൽ സൊസൈറ്റി സെക്രട്ടറിയായ സബ് കലക്ടര്‍ വി ആർ കൃഷ്ണതേജ, വള്ളംകളി പ്രേമികൾ, ഉദ്യോഗസ്ഥർ, വിവിധ സബ്കമ്മറ്റി പ്രതിനിധികളുമടക്കമുള്ളവർ പങ്കെടുത്തു. അതേസമയം ഇന്നലെ തന്നെയായിരുന്നു നെഹ്‌റു ട്രോഫി ആദ്യം സ്വന്തമാക്കിയ ചമ്പക്കുളം ചുണ്ടൻ നീറ്റിലിറക്കയത്. ആവേശപൂർവ്വം ചുണ്ടൻ നീരണിയുന്നത് കാണാൻ നൂറ് കണക്കിന് ആളുകളാണ് ആലപ്പുഴ കൈനകിരിയിൽ എത്തിയത്.
Last Updated : Jul 9, 2019, 11:47 AM IST