ആലപ്പുഴ :Alappuzha Double Murder : ആലപ്പുഴയിലെ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം എൻഐഎയ്‌ക്ക് വിടണമെന്നും പ്രതികൾക്കെതിരെ യുഎപിഎ ചുമത്തണമെന്നും ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യർ. അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ടാണ് ഇസ്‌ലാമിക് സ്‌റ്റേറ്റ് ശൈലിയിൽ രഞ്ജിത്തിനെ അരുംകൊല ചെയ്‌തത്. പോപ്പുലർ ഫ്രണ്ടിന്‍റെ ഐഎസ് മൊഡ്യൂൾ ഈ കൊലയ്ക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്.
കൊലയുടെ ഭീകര സ്വഭാവം അതാണ് കാണിക്കുന്നത്. യഥാർഥ പ്രതികളിലേക്കെത്താൻ പൊലീസിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. രഞ്ജിത്തിന്‍റെ കുടുംബത്തിന് നീതി ലഭിക്കണം. അതുറപ്പ് വരുത്തുക തന്നെ ചെയ്യുമെന്നും സന്ദീപ് വാര്യർ പറഞ്ഞു.
Alappuzha Double Murder : അന്വേഷണം എൻഐഎയ്‌ക്ക് വിടണം, പ്രതികൾക്കെതിരെ യുഎപിഎ ചുമത്തണം : സന്ദീപ് വാര്യർ ALSO READ:SDPI Leader's Killing : കെ.എസ് ഷാന്‍ കൊലപാതകം ; മൂന്ന് ആർഎസ്എസ് പ്രവർത്തകർ അറസ്‌റ്റിൽ
സിപിഎം നേതാക്കളായ എ എം ആരിഫ് എംപിയും എച്ച് സലാം എംഎൽഎയും പാലൂട്ടി വളർത്തിയ വിഷ സർപ്പങ്ങളാണ് ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ടുകാർ. സലാം എസ്‌ഡിപിഐക്കാരൻ ആണെന്ന് ആരോപിച്ചത് സ്വന്തം പാർട്ടിക്കാർ തന്നെയാണ്. ഈ ബന്ധം കാരണമാണോ പൊലീസ് കേസന്വേഷണത്തിൽ ഇഴഞ്ഞുനീങ്ങുന്നതെന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളതെന്നും സന്ദീപ് വാര്യർ പറഞ്ഞു.
ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ടുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.