ആലപ്പുഴ: ആലപ്പുഴ നഗരത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ നിന്ന് ടൺ കണക്കിന് പഴകിയ മത്സ്യം പിടിച്ചെടുത്തു. ഭക്ഷ്യ സുരക്ഷ വിഭാഗവും ആലപ്പുഴ നഗരസഭ ആരോഗ്യ വിഭാഗവും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് വിവിധ മത്സ്യവിപണന തട്ടുകളിലും വഴിയോര മത്സ്യവിൽപ്പന കേന്ദ്രങ്ങളിൽ നിന്നും പഴകിയ മത്സ്യം പിടികൂടിയത്.
മിന്നൽ പരിശോധനയില്‍ പഴകിയ മത്സ്യം പിടിച്ചെടുത്തു - ആലപ്പുഴയിൽ നഗരസഭയുടെ മിന്നൽ പരിശോധന
ഭക്ഷ്യ സുരക്ഷ വിഭാഗവും ആലപ്പുഴ നഗരസഭ ആരോഗ്യ വിഭാഗവും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് വിവിധ മത്സ്യവിപണന തട്ടുകളിലും വഴിയോര മത്സ്യവിൽപ്പന കേന്ദ്രങ്ങളിൽ നിന്നും പഴകിയ മത്സ്യം പിടികൂടിയത്.
ആലപ്പുഴയിൽ നഗരസഭയുടെ മിന്നൽ പരിശോധന; പഴകിയ മത്സ്യം പിടിച്ചെടുത്തു
പഴകിയ മത്സ്യം പിടികൂടിയ സ്ഥലങ്ങളിൽ മത്സ്യം വിൽപന നടത്തിയവർക്ക് പിഴ ചുമത്തി. ശേഷം അവ പിടിച്ചെടുത്ത് നശിപ്പിച്ചു. നഗരത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുവാനും പൊതുജനാരോഗ്യം സംരക്ഷിക്കുവാനുമാണ് പരിശോധന നടത്തുന്നതെന്ന് നഗരസഭാ അധികൃതർ പറഞ്ഞു. വരും ദിവസങ്ങളിലും കൂടുതൽ ഇടങ്ങളിൽ ഊർജ്ജിതമായ പരിധോധന നടത്തുമെന്നും പഴകിയ മത്സ്യവും ഭക്ഷ്യ ഉത്പന്നങ്ങളും വിൽക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും നഗരസഭാ അധികൃതർ വ്യക്തമാക്കി.
TAGGED:
പഴകിയ മത്സ്യം പിടിച്ചെടുത്തു