കേരളം

kerala

ETV Bharat / state

അഴിമതി ആരോപണങ്ങൾ കെട്ടിച്ചമച്ചതെന്ന് ആലപ്പുഴ നഗരസഭാ ചെയര്‍മാൻ - ആലപ്പുഴ

ഫയലുകള്‍ വിജിലൻസിന് കൈമാറുമെന്നും ഇല്ലിക്കൽ കുഞ്ഞുമോൻ.

_ALAPPUZHA_MUNICIPAL chairman's response overCORRUPTION_ALLEGATION_  അഴിമതി ആരോപണങ്ങൾ കെട്ടിച്ചമച്ചതെന്ന് ആലപ്പുഴ നഗരസഭാ ചെയര്‍മാൻ  ആലപ്പുഴ
അഴിമതി ആരോപണങ്ങൾ കെട്ടിച്ചമച്ചതെന്ന് ആലപ്പുഴ നഗരസഭാ ചെയര്‍മാൻ

By

Published : Jan 23, 2020, 9:34 AM IST

Updated : Jan 23, 2020, 10:39 AM IST

ആലപ്പുഴ : ആലപ്പുഴ ബീച്ചില്‍ എക്‌സ്പോ നടത്താന്‍ അനുമതി തേടിയെത്തിയ യുവസംരംഭകയോട് കൈക്കൂലി ആവശ്യപ്പെട്ടു എന്ന വാർത്ത കെട്ടിച്ചമച്ചതെന്ന് ആലപ്പുഴ നഗരസഭാ ചെയർമാൻ ഇല്ലിക്കല്‍ കുഞ്ഞുമോൻ. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയെന്നും വിഷയം നിയമപരമായി നേരിടുമെന്നും ചെയര്‍മാൻ 'ഇടിവി ഭാരതി'നോട് പറഞ്ഞു. നഗരസഭാ ചെയര്‍മാനും ഡിസിസി അംഗവുമായ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ പത്തുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുന്നതിന്‍റെ ശബ്ദരേഖ കഴിഞ്ഞ ദിവസമാണ് ആർച്ച എന്ന യുവതി പുറത്തുവിട്ടത്. ഓഷ്യാനസ് അണ്ടർവാട്ടർ എക്‌സ്‌പോ നടത്തുവാൻ വേണ്ടി അനുമതി തേടി എത്തിയവരിൽ നിന്ന് താൻ പണം ചോദിച്ചത് നഗരസഭയുടെ കീഴിൽ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ്. ഇത് സർക്കാർ ഉത്തരവ് പ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു. പ്രദർശനം നടത്താൻ അപേക്ഷിച്ചവർക്ക് അനുമതി നൽകിയിട്ടുണ്ടെന്നും അനുമതി കാലാവധി കഴിഞ്ഞിട്ടും പ്രദർശനം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടതിലുള്ള വിദ്വേഷമാണ് ആരോപണത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഴിമതി ആരോപണങ്ങൾ കെട്ടിച്ചമച്ചതെന്ന് ആലപ്പുഴ നഗരസഭാ ചെയര്‍മാൻ
Last Updated : Jan 23, 2020, 10:39 AM IST

For All Latest Updates

ABOUT THE AUTHOR

...view details