ആലപ്പുഴ: പ്ലാസ്‌മ തെറാപ്പിയിൽ സ്വയം പര്യാപ്‌തത കൈവരിച്ച് ആലപ്പുഴ മെഡിക്കൽ കോളജ് സൂപ്രണ്ട്. കഴിഞ്ഞ ദിവസം പ്ലാസ്‌മ തെറാപ്പി വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് പുതിയ മുന്നേറ്റം. ആശുപത്രി ബ്ലഡ് ബാങ്കിലെ അഫേർസിസ് മെഷീൻ ഉപയോഗിച്ച് കൊവിഡ് കോൺവാലെന്‍റ് പ്ലാസ്‌മ ശേഖരണം നടത്തി. തണ്ണീർമുക്കം സ്വദേശി സജിമോനാണ് പ്ലാസ്‌മ നൽകിയത്.
പ്ലാസ്‌മ തെറാപ്പി; സര്‍വ്വസജ്ജമായി ആലപ്പുഴ മെഡിക്കൽ കോളജ് - കൊവിഡ് 19 വാര്‍ത്ത
കൊവിഡ് രോഗികള്‍ക്കായി ആശുപത്രി ബ്ലഡ് ബാങ്കിലെ അഫേർസിസ് മെഷീൻ ഉപയോഗിച്ച് കൊവിഡ് കോൺവാലെന്‍റ് പ്ലാസ്‌മ ശേഖരണം നടത്തി
മെഡിക്കൽ കൊളജിലെ പ്രൊഫസർ ഡോ. മായയുടെ നേതൃത്വത്തിൽ അസിസ്റ്റന്‍റ് പ്രൊഫസർ ഡോ. ഷിഫി, സയിന്‍റിഫിക് അസിസ്റ്റന്‍റ് രവീന്ദ്രൻ, ഡോ. ഷാഹിദ, ഡോ. മഗ്‌ദലിൻ, ഡോ. റിതി എന്നിവർ അടങ്ങുന്ന സംഘമാണ് പ്ലാസ്‌മാ ശേഖരണം നടത്തിയത്. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മെഡിക്കല്‍ കോളജില്‍ ചികത്സലായിരുന്ന രോഗി പ്ലാസ്‌മ തെറാപ്പിയിലൂടെ രോഗമുക്തി നേടിയിരുന്നു. അന്ന് മഞ്ചേരി ഗവ. മെഡിക്കൽ കോളജിൽ നിന്നാണ് ചികിത്സക്കായി പ്ലാസ്‌മ എത്തിച്ചത്. ഈ സാഹചര്യത്തിലാണ് ആലപ്പുഴ മെഡിക്കൽ കോളജിൽ തന്നെ പ്ലാസ്‌മ ശേഖരിക്കാൻ തിരുമാനിച്ചത്.