സമരങ്ങളിൽ പൊലീസിനെ കെട്ടിപ്പിടിച്ച് യുഡിഎഫ് നേതാക്കൾ കൊവിഡ് പരത്തിയെന്ന് എ. വിജരാഘവൻ - എ. വിജരാഘവൻ
ആലപ്പുഴയിൽ നടത്തിയ എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എൽഡിഎഫ് കൺവീനർ.
ആലപ്പുഴ: സംസ്ഥാനത്ത് അടുത്തിടെ നടന്ന സമരങ്ങളിൽ പൊലീസിനെ കെട്ടിപ്പിടിച്ച് യുഡിഎഫ് നേതാക്കൾ കൊവിഡ് രോഗം പരത്തിയെന്ന് എൽഡിഎഫ് കൺവീനർ എ. വിജരാഘവൻ ആരോപിച്ചു. സംസ്ഥാനത്ത് രോഗവ്യാപനത്തിന് ശ്രമിച്ച കോൺഗ്രസും യുഡിഎഫ് നേതാക്കളും ആദ്യം ചെയ്തത് പൊലീസുകാർക്ക് രോഗം പകർന്ന് നൽകുക എന്നതാണ്. ഇതിനു പ്രത്യേകം പരിശീലനം ലഭിച്ചവർ തന്നെയുണ്ടായിരുന്നു. ഇതുവഴി സംസ്ഥാനത്തെ സമാധാനന്തരീക്ഷവും തകർത്ത് നാട്ടിൽ കുഴപ്പങ്ങൾ സൃഷിക്കാം. ഇതാണ് വാളയാറിലും സെക്രട്ടേറിയറ്റ് പടിക്കലും ഉൾപ്പടെ യുഡിഎഫ് ശ്രമിച്ചത് എന്നും അദ്ദേഹം ആരോപിച്ചു. ആലപ്പുഴയിൽ നടത്തിയ എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.