കേരളം

kerala

ETV Bharat / state

അവധിയില്‍ പ്രവേശിക്കുന്നതായി ആലപ്പുഴ മുനിസിപ്പൽ സെക്രട്ടറിയുടെ ഫേസ്‌ബുക്ക് കുറിപ്പ് - മുനിസിപ്പൽ സെക്രട്ടറി

സെക്രട്ടറിയെ സസ്‌പെന്‍റ് ചെയ്യാൻ നഗരസഭാ കൗൺസില്‍ നേരത്തെ ശുപാർശ ചെയ്തിരുന്നു

അവധിയില്‍ പ്രവേശിക്കുന്നതായി ആലപ്പുഴ മുനിസിപ്പൽ സെക്രട്ടറിയുടെ ഫേസ്‌ബുക്ക് കുറിപ്പ്

By

Published : Jul 21, 2019, 11:14 PM IST

ആലപ്പുഴ: വിവാദമായ ലേക്ക് പാലസ് വിഷയത്തിൽ രാഷ്ട്രീയ സമ്മർദ്ദത്തിലായ ആലപ്പുഴ നഗരസഭാ സെക്രട്ടറി എസ് ജഹാംഗീർ അവധിയില്‍ പ്രവേശിക്കുകയാണെന്ന് ഫെയ്സ്ബുക്കിൽ കുറിച്ചു. നേരത്തെ സെക്രട്ടറിയെ സസ്‌പെൻന്റ് ചെയ്യാൻ നഗരസഭാ കൗൺസില്‍ ശുപാർശ ചെയ്തിരുന്നു. " ഒന്നര വർഷം പൂർത്തിയാക്കി ആലപ്പുഴയോട് വിട പറയുന്നു. മുംബൈ ഐഐടിയിൽ ഉപരിപഠനത്തിനായി രണ്ട് വർഷത്തെ അവധിയിൽ പ്രവേശിക്കുന്നതായാണ് എസ് ജഹാംഗീർ ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.

ലേക്ക് പാലസിന്റെ നികുതിയും പിഴയും കുറച്ചുകൊണ്ടുളള ഉത്തരവ് നടപ്പാക്കാൻ സർക്കാരിൽ നിന്നുള്ള സമ്മർദ്ദവും നികുതി സ്വീകരിക്കാൻ പാടില്ലെന്ന് നഗരസഭാ നേതൃത്വത്തിന്റെ പിടിവാശിയും മൂലമുള്ള സമ്മർദ്ദത്തെ തുടർന്നാണ് അവധിയെന്നാണ് സൂചന. സർക്കാർ ഉത്തരവ് നടപ്പാക്കിയ സെക്രട്ടറിക്ക് നേരെ പരസ്യ പ്രതികരണങ്ങളും പ്രതികാര നടപടികളും യുഡിഎഫ് ഭരിക്കുന്ന നഗരസഭാ കൗൺസിൽ നിന്ന് ഉണ്ടായിരുന്നു. നഗരസഭയുടെ താൽപര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ച സെക്രട്ടറി അവധിയിൽ പ്രവേശിക്കുന്നതാണ് ഉചിതമെന്ന നിലപാട് ചെയർമാൻ തോമസ് ജോസഫും പങ്കുവച്ചു.

ഈമാസം 13 മുതൽ ജോലിയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്ന ജഹാംഗീർ തിരികെ പ്രവേശിക്കുന്ന ദിവസം ഉപരോധം അടക്കമുളള സമരങ്ങൾക്ക് യു ഡി എഫ് ആലോചിച്ചിരുന്നു. ലേക്ക് പാലസിന്‍റെ ചട്ട ലംഘനങ്ങൾ കണ്ടെത്തുകയും ഉയർന്ന പിഴ ചുമത്തി തുടർ നടപടി സ്വീകരിച്ചതും എസ് ജഹാംഗീർ ആയിരുന്നു. സർക്കാർ സമ്മർദ്ദത്തിനൊടുവിൽ ഉത്തരവ് നടപ്പാക്കിയതോടെയാണ് നഗരസഭയ്ക്ക് അദ്ദേഹം അനഭിമതനായത്.

ABOUT THE AUTHOR

...view details