കേരളം

kerala

ETV Bharat / state

കുട്ടനാട്ടിൽ ആറുകൾ കരകവിഞ്ഞു, ജലനിരപ്പ് കൂടുതൽ ഉയരാൻ സാധ്യത; ജാഗ്രത നിർദേശം പുറപ്പെടുവിച്ച് ജില്ല കലക്‌ടര്‍ - ആലപ്പുഴ ജില്ല കലക്‌ടര്‍

പത്തനംതിട്ട ജില്ലയില്‍ വ്യാപകമായി മഴ തുടരുന്നതിനാല്‍ പമ്പ, മണിമല നദികളില്‍ ജലനിരപ്പ് അപകട നിലയ്‌ക്ക്‌ മുകളിലാണ്. ഈ സാഹചര്യത്തിലാണ് കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത്

kerala rain  rain updates kerala  kuttanad alappuzha rain  കുട്ടനാട്  ആലപ്പുഴ മഴ മുന്നറിയിപ്പ്  ആലപ്പുഴ ജില്ല കലക്‌ടര്‍  ജാഗ്രത നിർദേശം പുറപ്പെടുവിച്ച് ആലപ്പുഴ ജില്ല കലക്‌ടര്‍
കുട്ടനാട്ടിൽ ആറുകൾ കരകവിഞ്ഞു, ജലനിരപ്പ് കൂടുതൽ ഉയരാൻ സാധ്യത; ജാഗ്രത നിർദേശം പുറപ്പെടുവിച്ച് ജില്ല കലക്‌ടര്‍

By

Published : Aug 1, 2022, 4:19 PM IST

Updated : Aug 1, 2022, 5:25 PM IST

ആലപ്പുഴ:കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതായി ജില്ല കലക്‌ടര്‍. പത്തനംതിട്ട ജില്ലയില്‍ വ്യാപകമായി മഴ തുടരുന്നതിനാല്‍ പമ്പ, മണിമല നദികളില്‍ ജലനിരപ്പ് അപകട നിലയ്‌ക്ക്‌ മുകളിലായതോടെയാണ് കുട്ടനാട്ടിലെ താഴ്‌ന്ന പ്രദേശങ്ങളിലും ജലനിരപ്പ് ഉയരാന്‍ കാരണം. പലയിടത്തും ആറുകള്‍ കരകവിഞ്ഞാണ് ഒഴുകുന്നത്.

കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു

മഴയും കിഴക്കൻ വെള്ളത്തിന്‍റെ വരവും ശക്തമായാൽ ജലനിരപ്പ് വീണ്ടും ഉയരാനുള്ള സാധ്യതയാണ് ജില്ലയിലുള്ളത്. ഈ സാഹചര്യത്തിൽ നദികളുടെ ഇരു കരകളിലും താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും നദികളില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ല കലക്‌ടര്‍ അറിയിച്ചു.

Also read: മഴ തുടരുന്നു; ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

Last Updated : Aug 1, 2022, 5:25 PM IST

ABOUT THE AUTHOR

...view details