ആലപ്പുഴ :എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിന്‍റെ കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിയെന്ന ആരോപണവുമായി എസ്.ഡി.പി.ഐ. ശനിയാഴ്ച വത്സൻ തില്ലങ്കേരി പങ്കെടുത്ത, ആലപ്പുഴ നഗരത്തിൽ നടന്ന ആർ.എസ്.എസിന്‍റെ പരിപാടിക്ക് ശേഷമാണ് ഷാനിനെതിരെയുള്ള ആക്രമണം നടത്താൻ ആസൂത്രണം നടന്നിട്ടുള്ളതെന്നും കൊലപാതകം കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയാതാണെന്നും എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഉസ്മാൻ ആരോപിച്ചു.
ഷാൻ കൊലപാതകം ആസൂത്രിതം; പിന്നിൽ വത്സൻ തില്ലങ്കേരിയെന്ന് എസ്.ഡി.പി.ഐ READ MORE: ആലപ്പുഴയിലെ കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നു; പ്രതികളെ പിടികൂടാൻ കർശന നടപടിയെന്ന് മുഖ്യമന്ത്രി
ഷാനിന്‍റെ കൊലപാതകത്തിൽ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്‍റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവിയും ശക്തമായ പ്രിതഷേധം രേഖപ്പെടുത്തി. ആലപ്പുഴ മണ്ണഞ്ചേരിയില്‍ ഷാനിനെതിരെ ആസൂത്രിതമായ കൊലപാതകമാണ് നടന്നിരിക്കുന്നത്. കഴിഞ്ഞ കുറേ നാളുകളായി സംസ്ഥാനത്ത് കലാപം സൃഷ്ടിക്കുന്നതിന് ആസൂത്രിത ശ്രമമാണ് സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
എസ്‌ഡിപിഐ പ്രതിഷേധം
ഷാനിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം എസ്.ഡി.പി.ഐ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു. ആക്രമണത്തിൽ ഷാൻ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുമ്പോൾ തന്നെ പലയിടത്തും നൂറുക്കണക്കിന് പ്രവർത്തകരെ പങ്കെടുപ്പിച്ച് എസ്.ഡി.പി.ഐ - പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രകടനങ്ങൾ സംഘടിപ്പിച്ചിരുന്നു.