കേരളം

kerala

ETV Bharat / state

കരകവിഞ്ഞ് പമ്പ, തോരാമഴയിൽ മുങ്ങി കുട്ടനാട്; ക്യാമ്പുകൾ തുടങ്ങി, 22 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു - alappuzha heavy rain

ആലപ്പുഴയില്‍ മൂന്ന് ദിവസമായി തുടരുന്ന ശക്തമായ മഴയെ തുടര്‍ന്നാണ് കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളില്‍ വെള്ളം പൊങ്ങിയത്. 22 കുടുംബങ്ങളിലെ 98 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിച്ചത്

alappuzha heavy rain kuttanad relief camps  കുട്ടനാടും ചെങ്ങന്നൂരും ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു  തോരാമഴയിൽ ദുരിതക്കയമായി കുട്ടനാട്  ആലപ്പുഴയില്‍ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി  alappuzha heavy rain  kuttanad heavy rain
തോരാമഴയിൽ ദുരിതക്കയമായി കുട്ടനാട്; ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി, 22 കുടുംബങ്ങളെ മാര്‍പ്പിച്ചു

By

Published : Aug 3, 2022, 10:24 AM IST

ആലപ്പുഴ:മൂന്ന് ദിവസമായി തോരാതെ പെയ്യുന്ന കനത്ത മഴയിൽ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലെ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. അപ്പർ കുട്ടനാടൻ പ്രദേശങ്ങളായ നീരേറ്റുപുരം, എടത്വ, മുട്ടാർ, തലവടി എന്നിവിടങ്ങളിൽ പലയിടത്തും വീടുകളിൽ വെള്ളംകയറി. തെക്കൻ കേരളത്തിലെ പ്രധാന തീർഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ക്ഷേത്രത്തിലും വെള്ളം കയറി.

കനത്ത മഴയിൽ വെള്ളത്തിനടിയിലായി കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകള്‍

സുരക്ഷയെ മുൻനിർത്തി വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിച്ചു. ചെങ്ങന്നൂരിലും കുട്ടനാട്ടിലും ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. ചെങ്ങന്നൂരിൽ നിലവില്‍ അഞ്ചും കുട്ടനാട്ടിൽ രണ്ടും ക്യാമ്പുകളാണ് ആരംഭിച്ചിട്ടുള്ളത്. 22 കുടുംബങ്ങളിൽ നിന്നുള്ള 98 പേരെയാണ് മാറ്റി പാർപ്പിച്ചത്.

ആവശ്യമെങ്കിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ച് ആളുകളെ മാറ്റിപാർപ്പിക്കുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. കനത്ത മഴയിലും കാറ്റിലും നിരവധി വീടുകൾക്ക് നാശനഷ്‌ടം സംഭവിച്ചിട്ടുണ്ട്.

കരകവിഞ്ഞ് പമ്പ: പമ്പാനദി കരകവിഞ്ഞതിനെ തുടർന്ന് തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിൽ വെള്ളം കയറി. നെടുമ്പ്രം തോട്ടോടി പടിക്ക് സമീപമാണ് ചൊവ്വാഴ്‌ച (ഓഗസ്റ്റ് 2) വെള്ളം കയറിയത്. നദിയിൽ നിന്നും റോഡിലേക്ക് ശക്തമായ ഒഴുക്ക് രൂപപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ റോഡിൽ മൂന്നടിയോളം വെള്ളം ഉയർന്നതിനെ തുടർന്ന് ഗതാഗതം നിലച്ചിരുന്നു. ഇനിയും വെളളം ഉയർന്നാൽ ചെറു വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കും. സ്ഥിതിഗതികൾ മോശമായാൽ ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിക്കേണ്ട സാഹചര്യത്തിലേക്ക് പോകുമെന്ന് റവന്യൂ - പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ABOUT THE AUTHOR

...view details