കേരളം

kerala

ആലപ്പുഴ ജനറൽ ആശുപത്രി കൊവിഡ് ആശുപത്രിയാക്കും

By

Published : Apr 27, 2021, 10:43 PM IST

ആലപ്പുഴ ജനറൽ ആശുപത്രിയെ കൊവിഡ് ആശുപത്രിയാക്കാൻ തീരുമാനം. ഓക്‌സിജൻ സംവിധാനത്തോടെ 75 കിടക്കകൾ ഇവിടെ സജ്ജീകരിക്കും.

1
1

ആലപ്പുഴ: കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആലപ്പുഴ ജനറൽ ആശുപത്രിയെ ഐസിയു സൗകര്യങ്ങളുള്ള കൊവിഡ് ആശുപത്രിയാക്കി മാറ്റും. ജില്ല കലക്ടർ എ അലക്‌സാണ്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. ആലപ്പുഴ ജനറൽ ആശുപത്രിയിൽ ഹൈഫ്ലോ ഓക്‌സിജൻ സംവിധാനത്തോട് കൂടി 75 കിടക്കകൾ യുദ്ധകാലാടിസ്ഥാനത്തിൽ സജ്ജമാക്കും. വിവിധ വാർഡുകളിൽ അവശേഷിക്കുന്ന കിടക്കകളിലും ഹൈഫ്ലോ ഓക്‌സിജൻ സംവിധാനം ഒരുക്കാനും ദേശീയ ആരോഗ്യദൗത്യം ജില്ല പ്രോഗ്രാം മാനേജർക്ക് നിർദേശം നൽകി.

Also Read: കൊവിഡ് രണ്ടാം തരംഗം : ആയുര്‍രക്ഷ ക്ലിനിക്കുകള്‍ ശക്തിപ്പെടുത്തും

ജനറൽ ആശുപത്രിയിൽ 200 കിടക്കകളുള്ള ചികിത്സാസൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. ആവശ്യമായ ഒപികൾ നിലനിർത്തി ജനറൽ ആശുപത്രിയെ കൊവിഡ് ആശുപത്രിയാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നത്. നിലവിൽ ഹരിപ്പാട് താലൂക്ക് ആശുപത്രി, വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി എന്നിവയാണ് ജില്ലയിലെ കൊവിഡ് ആശുപത്രികളായി പ്രവർത്തിക്കുന്നത്. ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് ചികിത്സ നൽകുന്നതിനായി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ 50 കിടക്കകൾ കൂടി ഉടൻ സജ്ജീകരിക്കും. ചേർത്തല താലൂക്ക് ആശുപത്രിയെ സിഎസ്എൽറ്റിസി ആക്കി മാറ്റാനും അടിയന്തരമായി പ്രവർത്തനം ആരംഭിക്കാനും ജില്ല മെഡിക്കൽ ഓഫീസർ നിർദേശം നൽകിയിട്ടുണ്ട്.

60 വയസിനുമേൽ പ്രായമുള്ളവർക്ക് വാക്‌സിനേഷന് രജിസ്‌ട്രേഷൻ ചെയ്യുന്നതിനായി പഞ്ചായത്തുകളിലും നഗരസഭകളിലും ഹെൽപ്‌ ഡെസ്‌ക് തുടങ്ങാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകി. കൊവിഡ് ആശുപത്രികളിൽ കഴിയുന്ന ഗുരുതരമല്ലാത്ത രോഗികളെ (എ കാറ്റഗറി) സിഎഫ്എൽറ്റിസികളിലേക്ക് മാറ്റും. കൊവിഡ് ആശുപത്രികളിൽ ബി കാറ്റഗറി രോഗകൾക്കുമാത്രമായി പ്രവേശനം ചുരുക്കും. ശരാശരിയിൽ താഴെ പരിശോധനകൾ നടക്കുന്ന പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനും തീരുമാനിച്ചു.

ABOUT THE AUTHOR

...view details