ആലപ്പുഴ: രഹസ്യവിവരത്തെ തുടര്‍ന്ന് എടത്വ പൊലീസ് നടത്തിയ റെയ്‌ഡില്‍ വാറ്റുശേഖരം പിടിച്ചെടുത്തു. രണ്ട് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എടത്വ കോഴിമുക്ക് കറുകയില്‍ വില്‍സണ്‍ (48), കോഴിമുക്ക് കന്യേക്കോണില്‍ ഷൈജുമോന്‍ (42) എന്നിവരാണ് പിടിയിലായത്.
പ്രതികളിലൊരാള്‍ പൊലീസിന്‍റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞു. ഇവരുടെ കൈയ്യില്‍ നിന്ന് 120 ലിറ്റര്‍ കോടയും, വാറ്റു ഉപകരണവും, മൂന്ന് ഗ്യാസ് സിലിണ്ടറുകളും പിടികൂടി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പൊലീസ് നടത്തുന്ന മിന്നല്‍ പരിശോധനയില്‍ എട്ട് പ്രതികള്‍ പിടിയിലായിട്ടുണ്ട്.