കേരളം

kerala

ETV Bharat / state

ആലപ്പുഴയില്‍ കെജി രാജേശ്വരി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് - കെജി രാജേശ്വരി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്

എതിരില്ലാതെയാണ് രാജേശ്വരിയെ തെരഞ്ഞെടുത്തത്

ആലപ്പുഴയില്‍ കെജി രാജേശ്വരി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  കെജി രാജേശ്വരി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  ആലപ്പുഴയില്‍ കെജി രാജേശ്വരി
ആലപ്പുഴയില്‍ കെജി രാജേശ്വരി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്

By

Published : Dec 30, 2020, 3:01 PM IST

ആലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റായി കെജി രാജേശ്വരിയെ തെരഞ്ഞെടുത്തു. സിപിഎം ജില്ലാ കമ്മിറ്റി അംഗവും ജനാതിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമാണ്‌ കെജി രാജേശ്വരി. യുഡിഎഫിലെ രണ്ടംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. എതിരില്ലാതെയാണ് രാജേശ്വരിയെ തെരഞ്ഞെടുത്തത്. ആലപ്പുഴയിലെ 23 ഡിവിഷനിൽ 21 എണ്ണവും എൽഡിഎഫിനാണ്‌.

കെജി രാജേശ്വരിയെ 2010 ൽ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും അഡ്വ. യു.പ്രതിഭയ്ക്ക് വേണ്ടി സ്ഥാനം വിട്ടുനൽകുകയായിരുന്നു. മാരാരിക്കുളം ഡിവിഷനിൽ നിന്നാണ് കെജി രാജേശ്വരി ആലപ്പുഴ ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വരണാധികാരിയായി ജില്ലാ കലക്ടർ എ.അലക്‌സാണ്ടർ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു.

ABOUT THE AUTHOR

...view details