ആലപ്പുഴ: ജില്ലാ പഞ്ചായത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നൽകിയ രണ്ട് കോടി രൂപയുടെ പ്രതിരോധ സാമഗ്രികളുടെ ജില്ലാതല വിതരണം നിയുക്ത എം.എൽ.എ. എച്ച്. സലാം അമ്പലപ്പുഴ അർബൻ ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസിന് കൈമാറി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആദ്യഘട്ട കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് രണ്ടു കോടി രൂപ അനുവദിച്ചിരുന്നു. ആന്‍റിജൻ കിറ്റ്, പി.പി.ഇ കിറ്റ്, പൾസ് ഓക്സിമീറ്റർ, സാനിറ്റൈസർ, മാസ്ക്, ഗ്ലൗസ്, ഫേസ് ഷീൽഡ് അടക്കമുള്ള സാധനങ്ങൾ വാങ്ങി നൽകുന്നതിനാണ് ഉപയോഗിക്കുന്നത്. ജില്ലയിലെ സി.എഫ്.എൽ.റ്റി.സി കൾ, ജില്ലാ ആശുപത്രികൾ, കമ്യൂണിറ്റി - പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവയ്ക്കാണ് ഇവ നൽകുക.
കൊവിഡ് പ്രതിരോധം: ആലപ്പുഴ ജില്ലാ പഞ്ചായത്ത് രണ്ട് കോടിയുടെ പ്രതിരോധ സാമഗ്രികൾ കൈമാറി - ആലപ്പുഴയിലെ കോവിഡ് പ്രതിരോദ പ്രവർത്തനം
ജില്ലാ പഞ്ചായത്ത് ആദ്യഘട്ട കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് രണ്ടു കോടി രൂപ അനുവദിച്ചിരുന്നു.

കൊവിഡ് പ്രതിരോധം : ആലപ്പുഴ ജില്ലാ പഞ്ചായത്ത് രണ്ട് കോടിയുടെ പ്രതിരോധ സാമഗ്രികൾ കൈമാറി
Also read: ആലപ്പുഴയുടെ തീരപ്രദേശങ്ങളിൽ രൂക്ഷമായ കടലാക്രമണം, തീരദേശവാസികൾ ആശങ്കയിൽ
അമ്പലപ്പുഴ അർബൻ ഹെൽത്ത് സെന്‍ററിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയർപേഴ്‌സൺ എം.വി. പ്രിയ ടീച്ചർ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഞ്ജു, റ്റി.എസ്. താഹ, അഡ്വ.ആർ. റിയാസ്, ഗീതാ ബാബു, അമ്പലപ്പുഴ ബ്ലോക്ക് പ്രസിഡന്‍റ് അഡ്വ.ഷീബ, പഞ്ചായത്ത് പ്രസിഡന്‍റ് കവിത, മെഡിക്കൽ ഓഫീസർ കരോൾ എന്നിവർ പങ്കെടുത്തു.
Last Updated : May 14, 2021, 3:55 PM IST