ആലപ്പുഴ:കൊവിഡ് പശ്ചാത്തലത്തില്‍ രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ ശുചിത്വ ആശയങ്ങള്‍ക്ക് പ്രസക്തി കൂടിയതായി ജില്ല കലക്‌ടര്‍ എ അലക്‌സാണ്ടര്‍. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ആലപ്പുഴ സിവില്‍ സ്റ്റേഷനിലെ ഗാന്ധി സ്‌മൃതി മണ്ഡപത്തില്‍ പുഷ്‌പാര്‍ച്ചനയും ഹാരാര്‍പ്പണവും നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു കലക്‌ടര്‍. രാഷ്‌ട്രപിതാവ് നല്‍കിയ ആശയങ്ങളാണ് സ്വയവും വീടും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കുക എന്നത്. കൊവിഡ് സാഹചര്യത്തില്‍ ഗാന്ധിജിയുടെ ആശയം ഏറ്റെടുത്താണ് 'കരുതാം ആലപ്പുഴയെ' എന്ന കാംപെയിന്‍ കൊണ്ടുവന്നതെന്നും വരുന്ന ഒരാഴ്‌ചക്കാലം നമ്മുടെ വീടും ചുറ്റുപാടും വൃത്തിയാക്കുക ഓഫീസുകളും ഫാക്‌ടറികളും അണുവിമുക്തമാക്കണമെന്നും കലക്‌ടര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ പൂര്‍ണമായി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പങ്കാളികളാകണമെന്നും കലക്‌ടര്‍ കൂട്ടിചേർത്തു.
ഗാന്ധിജിയുടെ ശുചിത്വ ആശയങ്ങള്‍ക്ക് പ്രസക്തിയേറി: ആലപ്പുഴ ജില്ല കലക്‌ടർ - covid
വരുന്ന ഒരാഴ്‌ചക്കാലം വീടും ചുറ്റുപാടും വൃത്തിയാക്കാനും ഓഫീസുകളും ഫാക്‌ടറികളും അണുവിമുക്തമാക്കണമെന്നും കലക്‌ടർ.
കൊവിഡ് കാലത്ത് ഗാന്ധിജിയുടെ ശുചിത്വ ആശയങ്ങള്‍ക്ക് പ്രസക്തിയേറി: ആലപ്പുഴ ജില്ല കലക്‌ടർ
രാവിലെ നടന്ന പുഷ്‌പാര്‍ച്ചനയിലും പരിപാടികളിലും അഡിഷണല്‍ ജില്ല മജിസ്ട്രേറ്റ് ജെ മോബി, ഗാന്ധി സ്‌മൃതി മണ്ഡപ സമിതിയംഗം രാജു പള്ളിപ്പറമ്പില്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ കല തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ജില്ല കലക്‌ടറുടെ നേതൃത്വത്തില്‍ കരുതാം ആലപ്പുഴയെ കാംപെയിനിന്‍റെ ഭാഗമായി കലക്‌ടറേറ്റും പരിസരവും ശുചീകരിക്കുകയും അണുനശീകരണം ചെയ്യുകയും ചെയ്‌തു.
Last Updated : Oct 2, 2020, 5:50 PM IST