ആലപ്പുഴ: കൊവിഡ് രോഗ വ്യാപനത്തിന്‍റെ രണ്ടാംതരംഗ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ആലപ്പുഴയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ല ഭരണകൂടം. ഹോട്ടലുകളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ ഒമ്പത് മണിമുതൽ രാത്രി ഒമ്പത് മണിവരെയാണ് പ്രവർത്തനാനുമതി.
കൊവിഡ് വ്യാപനം : ആലപ്പുഴയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ല ഭരണകൂടം
കൂടുതൽ കൊവിഡ് രോഗികളുള്ള നൂറനാട്, തണ്ണീർമുക്കം പഞ്ചായത്തുകളിൽ അഞ്ചുപേരിൽ കൂടുതൽ ഒത്തുചേരുന്നത് നിരോധിച്ചു. പൊലീസും സെക്ടറൽ മജിസ്‌ട്രേട്ടുമാരും ഈ പ്രദേശങ്ങളിൽ കർശന പരിശോധന നടത്തും.
ഹോട്ടലുകളിൽ പാഴ്‌സല്‍ ഭക്ഷണ വിതരണം രാത്രി 10 വരെയാക്കിയിട്ടുണ്ട്. എ.ടി.എം. കൗണ്ടറുകൾ, കച്ചവട സ്ഥാപനങ്ങൾ, കമ്പനികൾ തുടങ്ങിയവയുടെ മുമ്പിൽ സാനിറ്റൈസർ സ്ഥാപിച്ചില്ലെങ്കിൽ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകി. 15 വയസിന് താഴെയുള്ള കുട്ടികൾക്കായുള്ള സമ്മർ ക്യാമ്പ് ജില്ലയിൽ നിരോധിച്ചു. ടർഫ്, സ്‌പോർട്‌സ് ക്ലബ് എന്നിവയുടെ പ്രവർത്തനം രാത്രി ഒൻപത് മണിവരെയാക്കി.
ഓൺലൈൻ ഭക്ഷണ വിതരണത്തിന് നിയോഗിക്കപ്പെടുന്നവർ കൊവിഡ് നെഗറ്റീവാണെന്ന് ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഉറപ്പാക്കണം. ആളുകൾ കൂടുതലായി എത്തുന്ന ഹോട്ടലുകൾ, മാളുകൾ, സിനിമ തിയേറ്ററുകൾ എന്നിവിടങ്ങളിൽ എ.സി.യുടെ ഉപയോഗം ഒഴിവാക്കണമെന്നും നിർദേശമുണ്ട്. കൂടുതൽ കൊവിഡ് രോഗികളുള്ള നൂറനാട്, തണ്ണീർമുക്കം പഞ്ചായത്തുകളിൽ അഞ്ചുപേരിൽ കൂടുതൽ ഒത്തുചേരുന്നതും നിരോധിച്ചു. പൊലീസും സെക്ടറൽ മജിസ്‌ട്രേട്ടുമാരും ഈ പ്രദേശങ്ങളിൽ കർശന പരിശോധന നടത്തും.