കേരളം

kerala

ETV Bharat / state

ആലപ്പുഴയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ആർ.ടി.പി.സി.ആർ നിർബന്ധം - kerala covid

ജില്ലയിലെ എല്ലാ വേനൽ ക്യാമ്പുകളും നിരോധിച്ചു

കൊവിഡ് പ്രതിരോധം  ആലപ്പുഴ കൊവിഡ്  alappuzha covid updates  kerala covid  kerala tourism
ആലപ്പുഴയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ആർ.ടി.പി.സി.ആർ നിർബന്ധം

By

Published : Apr 22, 2021, 2:27 AM IST

ആലപ്പുഴ: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തിലത്തിൽ ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ. മറ്റു സംസ്ഥാനങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നും ജില്ലയിലെ ഹൗസ്‌ബോട്ട് ടെർമിനലുകളിൽ എത്തുന്ന വിനോദസഞ്ചാരികൾ 48 മണിക്കൂറിനകം എടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാലേ പ്രവേശനം അനുവദിക്കു. പരിശോധനയ്ക്ക് ക്രമീകരണം ഏർപ്പെടുത്തുന്നതിന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി.

Read More:ജീവന് ഭീഷണിയെന്ന് മന്ത്രി ജി സുധാകരനെതിരെ പരാതി നൽകിയ യുവതി

ജില്ലയിലെ എല്ലാ വേനൽ ക്യാമ്പുകളും നിരോധിച്ചു. ടർഫുകൾ, കളിസ്ഥലങ്ങൾ, മൈതാനങ്ങൾ എന്നിവയിൽ നടക്കുന്ന കായിക വിനോദങ്ങളും മത്സരങ്ങളും നിരോധിച്ചു. കൊവിഡ് വ്യാപനം കൂടുതലായി പാണ്ടനാട്, നൂറനാട്, തണ്ണീർമുക്കം ഗ്രാമപഞ്ചായത്തുകളിൽ അഞ്ചു പേരിലധികം കൂട്ടം കൂടുന്നത് നിരോധിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരേ കർശന നടപടിയെടുക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. ബുധനാഴ്‌ച 1172 കൊവിഡ് കേസുകളാണ് ജില്ലയിൽ സ്ഥിരീകരിച്ചത്.

ABOUT THE AUTHOR

...view details