ആലപ്പുഴയിൽ 422 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ആലപ്പുഴയിൽ 422 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
264 പേരുടെ പരിശോധനാഫലം നെഗറ്റീവായി.നിലവിൽ 4,246 പേർ ചികിത്സയിലുണ്ട്.
ആലപ്പുഴയിൽ 422 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ആലപ്പുഴ: ജില്ലയിൽ ഇന്ന് 422 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്തു നിന്നും നാല് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ്. 413 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ. ഇവരിൽ മൂന്ന് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ജില്ലയിലെ ആരോഗ്യപ്രവർത്തകരിൽ ഒരാൾക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ ഇന്ന് 264 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ ജില്ലയിൽ ആകെ 59,939 പേർ രോഗമുക്തരായി. നിലവിൽ 4,246 പേർ ചികിത്സയിലുണ്ട്.