ആലപ്പുഴയിൽ 498 പേർക്ക് കൂടി കൊവിഡ് - alappuzha
482 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം
ആലപ്പുഴ: ജില്ലയിൽ പുതുതായി 498 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് പേർ വിദേശത്തു നിന്നും 5 പേർ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. 482 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 9 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ജില്ലയിൽ ഇന്ന് 793 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ ജില്ലയിൽ ഇതേവരെ രോഗമുക്തി നേടിയവര്‍ 25681 ആയി. 8243 പേരാണ് ചികിത്സയിൽ കഴിയുന്നത്. സമ്പർക്കത്തിലൂടെ രോഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.