ആലപ്പുഴയിൽ സമ്പർക്കത്തിലൂടെ രോഗവ്യാപനം രൂക്ഷം; ഇന്ന് 385 പേർക്ക് കൂടി കൊവിഡ്
73 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരിൽ ആറ് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല
ആലപ്പുഴ:ജില്ലയിൽ ഇന്ന് 385 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ വിദേശത്ത് നിന്നും ഒരാൾ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. 373 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരിൽ ആറ് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ജില്ലയിൽ ഇന്ന് 368 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ ജില്ലയിൽ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 17692 ആയി. നിലവിൽ ജില്ലയിലെ വിവിധ ചികിത്സാ കേന്ദ്രങ്ങളിലും ആശുപത്രികളിലുമായി 6699 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.