ആലപ്പുഴയിൽ 592 പേർക്ക് കൂടി കൊവിഡ്; 574 പേർ സമ്പർക്കരോഗികൾ - Covid 19
അതേസമയം 286 പേരുടെ പരിശോധനാഫലം നെഗറ്റീവായി
ആലപ്പുഴ: ജില്ലയിൽ ചൊവ്വാഴ്ച 592 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്ത് നിന്നും എത്തിയതാണ്. 574 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ. 17 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. അതേസമയം 286 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ ജില്ലയിൽ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 18,316 ആയി. നിലവിൽ ജില്ലയിൽ 7,007 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. സമ്പർക്കത്തിലൂടെ രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.