ആലപ്പുഴയില്‍ 218 പേർക്ക് കൂടി കൊവിഡ്; 425 പേർക്ക് രോഗമുക്തി - Corona updates
425 പേരുടെ പരിശോധനാഫലം നെഗറ്റീവായി
ജില്ലയിൽ 218 പേർക്ക് കൂടി കൊവിഡ്; 425 പേർക്ക് രോഗമുക്തി
ആലപ്പുഴ: ജില്ലയിൽ 218 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 203 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 15 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 425 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ ജില്ലയിൽ ആകെ 47,481 പേർ രോഗമുക്തരായി. നിലവിൽ ജില്ലയിലെ വിവിധ ചികിത്സാ കേന്ദ്രങ്ങളിലും ആശുപത്രികളിലുമായി 3,960 പേരാണ് ചികിത്സയിലുള്ളത്.