ആലപ്പുഴ: ജില്ലയിൽ ശനിയാഴ്ച 20 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 14 പേർ വിദേശത്തു നിന്നും നാല് പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. രണ്ടുപേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ തിരുവനന്തപുരത്തും ഒരാൾ എറണാകുളത്തും മൂന്നുപേർ ഹരിപ്പാടും 15 പേർ ആലപ്പുഴ മെഡിക്കൽ കോളജിലും ചികിത്സയിലാണ്. ആകെ 186 പേർ ചികിത്സയിലുണ്ട്. ജില്ലയിലെ 36 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
കുവൈറ്റിൽ നിന്നും ജൂൺ 26ന് തിരുവനന്തപുരത്തെത്തി കൊവിഡ് കെയർ സെന്‍ററിൽ നിരീക്ഷണത്തിലായിരുന്ന കൃഷ്ണപുരം സ്വദേശി, കുവൈറ്റിൽ നിന്നും ജൂൺ 18ന് കൊച്ചിയിലെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു ചെറിയനാട് സ്വദേശികളായ 59, 27,വയസുള്ള ബന്ധുക്കൾ, ദമാമിൽ നിന്ന് ജൂൺ 30ന് കൊച്ചിയിലെത്തി കൊവിഡ് കെയർ സെന്‍ററിൽ നിരീക്ഷണത്തിലായിരുന്ന മുളക്കുഴ സ്വദേശി, ബെംഗ്ലൂരുവില്‍ നിന്നും ജൂൺ 30ന് സ്വകാര്യ വാഹനത്തിൽ എത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന അമ്പലപ്പുഴ സ്വദേശികളായ ദമ്പതികൾ, ജൂൺ 13ന് കുവൈറ്റിൽ നിന്നും കൊച്ചിയിലെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്ന 52 വയസുള്ള നീലംപേരൂർ സ്വദേശി, ജൂൺ 19ന് മസ്കറ്റിൽ നിന്നും കൊച്ചിയിലെത്തി കൊവിഡ് കെയർ സെന്‍ററിൽ നിരീക്ഷണത്തിലായിരുന്ന ദേവികുളങ്ങര സ്വദേശി, ജൂൺ 22ന് ഷാർജയിൽ നിന്നും തിരുവനന്തപുരത്തെത്തി കൊവിഡ് കെയർ സെന്‍ററിൽ നിരീക്ഷണത്തിലായിരുന്ന പാലമേൽ സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചു.
ആലപ്പുഴയിൽ 20 പേർക്ക് കൂടി കൊവിഡ് - saturday
ആകെ 186 പേർ ചികിത്സയിലുണ്ട്. ജില്ലയിലെ 36 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
ജൂൺ 22ന് ഷാർജയിൽ നിന്ന് എത്തി കൊവിഡ് കെയർ സെന്‍ററിൽ നിരീക്ഷണത്തിലായിരുന്ന താമരക്കുളം സ്വദേശി, ജൂൺ 23ന് ഷാർജയിൽ നിന്ന് കൊച്ചിയിലെത്തി കോവിഡ് കെയർ സെന്‍ററിൽ നിരീക്ഷണത്തിലായിരുന്ന തോട്ടപ്പള്ളി സ്വദേശി (52), ജൂൺ 16ന് കോയമ്പത്തൂരിൽ നിന്നും സ്വകാര്യ വാഹനത്തിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്ന കുത്തിയതോട് സ്വദേശി, ജൂൺ 13 കുവൈറ്റിൽ നിന്നും കൊച്ചിയിലെത്തി കൊവിഡ് കെയർ സെന്‍ററിൽ നിരീക്ഷണത്തിലായിരുന്ന മുളക്കുഴ സ്വദേശി, ജൂൺ 19 ഷാർജയിൽ നിന്ന് കൊച്ചിയിലെത്തി തുടർന്ന് കോവിഡ് കെയർ സെന്‍ററിൽ നിരീക്ഷണത്തിലായിരുന്ന ആലപ്പുഴ സ്വദേശി(48), ജൂൺ 18ന് ദുബായിൽ നിന്ന് കൊച്ചിയിലെത്തി കോവിഡ് കെയർ സെന്‍ററിൽ നിരീക്ഷണത്തിലായിരുന്ന മാരാരിക്കുളം സ്വദേശി, ജൂൺ 19ന് വെസ്റ്റ് ബംഗാളിൽ നിന്നും ട്രെയിൻ മാർഗം ആലപ്പുഴയിലെത്തി കോവിഡ് കെയർ സെന്‍ററിൽ നിരീക്ഷണത്തിലായിരുന്ന വെസ്റ്റ് ബംഗാൾ സ്വദേശി, ജൂൺ 18ന് ദുബായിൽ നിന്ന് കൊച്ചിയിലെത്തി കോവിഡ് കെയർ സെന്‍ററിൽ നിരീക്ഷണത്തിലായിരുന്ന ചിങ്ങോലി സ്വദേശി, ജൂൺ 18ന് വൈറ്റിൽ നിന്ന് കൊച്ചിയിലെത്തി കോവിഡ് കെയർ സെന്‍ററിൽ നിരീക്ഷണത്തിലായിരുന്ന അമ്പലപ്പുഴ സ്വദേശി എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.