ആലപ്പുഴ: ജില്ലയില്‍ 365 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 338 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരിൽ 27 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രണ്ടുപേർ മാധ്യമ പ്രവർത്തകരാണ്.
ആലപ്പുഴയിൽ 365 പേർക്ക് കൂടി കൊവിഡ് - ആലപ്പുഴ കൊവിഡ് അപ്‌ഡേറ്റ്
രണ്ട് മാധ്യമപ്രവർത്തകർക്കും രോഗം ബാധിച്ചു. 338 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ
![ആലപ്പുഴയിൽ 365 പേർക്ക് കൂടി കൊവിഡ് alappuzha covid update alappuzha covid alappuzha ആലപ്പുഴ കൊവിഡ് ആലപ്പുഴ കൊവിഡ് അപ്‌ഡേറ്റ് ആലപ്പുഴ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9776119-485-9776119-1607171837662.jpg)
ആലപ്പുഴയിൽ 365 പേർക്ക് കൂടി കൊവിഡ്
ഇരുവരുമായി സമ്പർക്കം പുലർത്തിയ നിരവധി പേരോട് നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. 551 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ ജില്ലയിൽ ആകെ 44670 പേർ രോഗമുക്തരായി. വിവിധ ആശുപത്രികളിലായി 4437 പേർ ചികിത്സയിൽ തുടരുന്നു.