കേരളം

kerala

ETV Bharat / state

ആലപ്പുഴയിൽ 488 പേർക്ക് കൂടി കൊവിഡ്

നിലവിൽ ജില്ലയിൽ 6262 പേർ ചികിത്സയിൽ കഴിയുന്നുണ്ട്

By

Published : Oct 13, 2020, 9:02 PM IST

alappuzha covid update  ആലപ്പുഴ  കൊവിഡ്
ആലപ്പുഴയിൽ 488 പേർക്ക് കൂടി കൊവിഡ്

ആലപ്പുഴ : ജില്ലയിൽ 488 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 4 പേർ വിദേശത്തു നിന്നും 4 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഇതിന് പുറമെ ജില്ലയിൽ 2 ആരോഗ്യ പ്രവർത്തകർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 459 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 19 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ജില്ലയിൽ 534 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ ജില്ലയിൽ ആകെ 15575പേർ രോഗ മുക്തരായി. നിലവിൽ ജില്ലയിലെ വിവിധ ചികിത്സാ കേന്ദ്രങ്ങളിലും ആശുപത്രികളിലുമായി 6262 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ജില്ലയിലെ സമ്പർക്കത്തിലൂടെയുള്ള കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടാവുന്ന സാഹചര്യത്തിൽ കടുത്ത ജാഗ്രതയാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും സ്വീകരിക്കുന്നത്. ജനങ്ങൾക്ക് മുന്നറിയിപ്പും നിർദ്ദേശങ്ങളും ഉച്ചഭാഷിണിയിലൂടെ നൽകുന്ന പ്രവർത്തനങ്ങളും ജില്ലയുടെ വിവിധയിടങ്ങളിൽ നടന്നുവരുന്നുണ്ട്.

ABOUT THE AUTHOR

...view details