ആലപ്പുഴയിൽ 364 പേർക്ക് കൂടി കൊവിഡ് - ആലപ്പുഴ കൊവിഡ്
353 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ
![ആലപ്പുഴയിൽ 364 പേർക്ക് കൂടി കൊവിഡ് alappuzha covid update alappuzha covid alappuzha ആലപ്പുഴ കൊവിഡ് അപ്‌ഡേറ്റ് ആലപ്പുഴ കൊവിഡ് ആലപ്പുഴ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10086066-799-10086066-1609512511976.jpg)
ആലപ്പുഴയിൽ 364 പേർക്ക് കൂടി കൊവിഡ്
ആലപ്പുഴ:ജില്ലയിൽ 364 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. 353 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴ് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മാത്രമല്ല രോഗം സ്ഥിരീകരിച്ചവരിൽ ഒരു ആരോഗ്യ പ്രവർത്തകയും ഉൾപ്പെടുന്നു. 393 പേർ കൂടി കൊവിഡ് മുക്തരായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ ആകെ രോഗമുക്തരുടെ എണ്ണം 53,274 ആയി ഉയർന്നു. നിലവിൽ 4436 സജീവ കൊവിഡ് രോഗികളാണ് ജില്ലയിലുള്ളത്.