ആലപ്പുഴ: ആലപ്പുഴയിൽ 463 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ്. 454 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.

ആലപ്പുഴയിൽ 463 പേർക്ക് കൂടി കൊവിഡ്
പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ ഏഴ് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 479 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ ജില്ലയിൽ ആകെ 52,365 പേർ രോഗമുക്തരായി. നിലവിൽ ജില്ലയിലെ വിവിധ ചികിത്സാ കേന്ദ്രങ്ങളിലും ആശുപത്രികളിലുമായി 4556 പേരാണ് ചികിത്സയിലുള്ളത്.