കേരളം

kerala

ETV Bharat / state

വയലാറിൽ കൊവിഡ് രോഗബാധിതരുടെ വീടിനുനേരെ കല്ലേറ് - ആലപ്പുഴ

ബൈക്കിലെത്തിയ സംഘമാണ് കല്ലെറിഞ്ഞതെന്ന് ചേർത്തല പൊലീസ് വ്യക്തമാക്കി

വയലാർ  വയലാറിൽ കൊവിഡ് രോഗബാധിതരുടെ വീടിനുനേരെ കല്ലേറ്  ആലപ്പുഴ  കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടെ വീടിനുനേരെ കല്ലേറ്
വയലാറിൽ കൊവിഡ് രോഗബാധിതരുടെ വീടിനുനേരെ കല്ലേറ്

By

Published : Aug 22, 2020, 12:38 PM IST

ആലപ്പുഴ: വയലാറിൽ കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടെ വീടിനുനേരെ കല്ലേറ്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വയലാര്‍ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ താമസിക്കുന്ന ഒരു കുടുംബത്തിലെ നാല് പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവര്‍ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറാനായി ആംബുലൻസ് കാത്തിരിക്കുന്നതിനിടെയാണ് വീടിന് നേരെ ആക്രമണമുണ്ടായത്.

വയലാറിൽ കൊവിഡ് രോഗബാധിതരുടെ വീടിനുനേരെ കല്ലേറ്

ബൈക്കിലെത്തിയ സംഘമാണ് കല്ലെറിഞ്ഞതെന്ന് ചേർത്തല പൊലീസ് വ്യക്തമാക്കി. വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റ് മറച്ച നിലയിലായിരുന്നുവെന്നും പ്രതികളെ പിടികൂടാൻ ശ്രമം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

For All Latest Updates

ABOUT THE AUTHOR

...view details