കേരളം

kerala

ETV Bharat / state

ആലപ്പുഴയിൽ ഏഴ് പേർക്ക് കൂടി കൊവിഡ് - Alappuzha covid cases

ആറ് പേർ വിദേശത്തുനിന്നും ഒരാൾ ചെന്നൈയിൽ നിന്നുമെത്തിയവരാണ്.

 Alappuzha covid cases ആലപ്പുഴ കൊവിഡ്
covid

By

Published : Jun 7, 2020, 10:25 PM IST

ആലപ്പുഴ: ജില്ലയിൽ ഏഴ് പേർക്ക് കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു. ഇതിൽ ആറ് പേർ വിദേശത്തു നിന്നും ഒരാൾ ചെന്നൈയിൽ നിന്നുമെത്തിയവരാണ്. മെയ് 25ന് ചെന്നൈയിൽ നിന്നും സ്വകാര്യ വാഹനത്തിലെത്തി, കൊവിഡ് കെയർ സെന്‍ററിൽ നിരീക്ഷണത്തിലായിരുന്ന അമ്പലപ്പുഴ സ്വദേശി, 28ന് കുവൈറ്റിൽ നിന്നും തിരുവനന്തപുരത്തെത്തി, ആലപ്പുഴയിലെ കൊവിഡ് കെയർ സെന്‍ററിൽ നിരീക്ഷണത്തിലായിരുന്ന പത്തിയൂർ, കായംകുളം സ്വദേശികൾ, 28ന് താജിക്കിസ്ഥാനിൽ നിന്നും കണ്ണൂരെത്തി, ആലപ്പുഴ കൊവിഡ് കെയർ സെന്‍ററിൽ നിരീക്ഷണത്തിലായിരുന്ന പുന്നപ്ര സ്വദേശി, 29ന് ദുബായിൽ നിന്നും തിരുവനന്തപുരത്തെത്തി തുടർന്ന് ആലപ്പുഴ കൊവിഡ് കെയർ സെന്‍ററിൽ നിരീക്ഷണത്തിലായിരുന്ന കായംകുളം, മാന്നാർ സ്വദേശികൾ, 23ന് തിരുവനന്തപുരത്തെത്തി തുടർന്ന് ആലപ്പുഴയിലെ കൊവിഡ് കെയർ സെന്‍ററിൽ നിരീക്ഷണത്തിലായിരുന്ന തഴക്കര സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇവരിൽ ഒരാളെ ഹരിപ്പാട് ആശുപത്രിയിലും ആറ് പേരെ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. മൂന്ന് പേർ രോഗവിമുക്തരായി. മഹാരാഷ്ട്രയിൽ നിന്നുമെത്തിയ അമ്പലപ്പുഴ സ്വദേശി, കുവൈറ്റിൽ നിന്നും എത്തിയ മാവേലിക്കര സ്വദേശി, യുഎഇയിൽ നിന്നും എത്തിയ ചേർത്തല സ്വദേശി എന്നിവരാണ് രോഗവിമുക്തരായത്. ഇതോടെ കൊവിഡ് ബാധിച്ച് നിലവിൽ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 74 ആണ്. രോഗവിമുക്തരായവരുടെ ആകെ എണ്ണം 15 ആണ്.

ABOUT THE AUTHOR

...view details