ആലപ്പുഴ: ജില്ലയിൽ ബുധനാഴ്ച 820 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ ഏഴ് പേർ വിദേശത്ത് നിന്നും 11 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 802 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.
ആലപ്പുഴയിൽ 820 പേർക്ക് കൂടി കൊവിഡ് - Alappuzha covid updates
അതേസമയം 769 പേരുടെ പരിശോധനാഫലം നെഗറ്റീവായി
ആലപ്പുഴയിൽ 820 പേർക്ക് കൂടി കൊവിഡ്
അതേസമയം 769 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ ജില്ലയിൽ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 19,085 ആയി. നിലവിൽ ജില്ലയിൽ 7058 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. സമ്പർക്കത്തിലൂടെ രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
Last Updated : Oct 22, 2020, 4:06 AM IST