ആലപ്പുഴയിൽ 199 പേർക്ക് കൂടി കൊവിഡ്; 387 പേർക്ക് രോഗമുക്തി - കൊവിഡ് 19
അതേസമയം ജില്ലയിൽ 387 പേർ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 11,692 ആയി
ആലപ്പുഴയിൽ 199 പേർക്ക് കൂടി കൊവിഡ്; 387 പേർക്ക് രോഗമുക്തി
ആലപ്പുഴ: ജില്ലയിൽ തിങ്കളാഴ്ച 199 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ നാല് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. ഇതോടൊപ്പം ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. 194 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. അതേസമയം ജില്ലയിൽ 387 പേർ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 11,692 ആയി. ജില്ലയില്‍ 5341 പേർ നിലവിൽ ചികിത്സയിലുണ്ട്.