ആലപ്പുഴയിൽ 793 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
രണ്ട് ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 6047 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്
ആലപ്പുഴയിൽ 793 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
ആലപ്പുഴ:ജില്ലയില്‍ ഇന്ന് 793 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്ത് നിന്നും 12 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. രണ്ട് ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 778 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 348 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 13,192 ആയി. ജില്ലയിലെ വിവിധ ആശുപത്രികളിലും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലുമായി 6047 പേർ നിലവിൽ ചികിത്സയിലുണ്ട്.