ആലപ്പുഴയിൽ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും 500 കടന്നു - ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍റർ
അഞ്ച് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്
![ആലപ്പുഴയിൽ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും 500 കടന്നു alappuzha kovid 19 covid 19 corona updates alppuzha covid corona updates ആലപ്പുഴ കൊവിഡ് 19 രോഗബാധ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍റർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8987573-510-8987573-1601394763793.jpg)
ആലപ്പുഴ: ജില്ലയിൽ ഇന്ന് 524 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ വിദേശത്തു നിന്നും 15 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. അഞ്ച് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ഒരാളുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 498 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിൽ ഇന്ന് 273 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ ജില്ലയിൽ ആകെ രോഗമുക്തരായവരുടെ എണ്ണം 9376 ആയി. ജില്ലയുടെ വിവിധ ആശുപത്രികളിലും ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളിലുമായി 4193 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.