കേരളം

kerala

ETV Bharat / state

രാഹുൽ ഗാന്ധിക്കെതിരായ പൊലീസ് നടപടിയിൽ കോൺഗ്രസിന്‍റെ പ്രതിഷേധം - protest

ഹത്രാസിൽ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ പോയ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്‌ത ഉത്തർപ്രദേശ് പൊലീസ് നടപടിക്കെതിരെയായിരുന്നു പ്രതിഷേധം

alappuzha congress  രാഹുൽ ഗാന്ധി  പ്രിയങ്ക ഗാന്ധി  ഹത്രാസ്  ഹത്രാസിൽ ക്രൂരപീഡനം  രാഹുൽ ഗാന്ധിക്കെതിരെ ഉത്തർപ്രദേശ് പൊലീസ് നടപടി  പ്രതിഷേധ പ്രകടനം  യോഗി ആദിത്യനാഥ്  rahul gandhi  priyanka gandhi  hathras  hathras rape incident  police action against rahul gandhi  protest  yogi adityanath
രാഹുൽ ഗാന്ധിക്കെതിരായ പൊലീസ് നടപടിയിൽ കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം

By

Published : Oct 2, 2020, 8:04 PM IST

Updated : Oct 2, 2020, 8:14 PM IST

ആലപ്പുഴ: ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാൻ പോയ കോൺഗ്രസ് മുൻ അധ്യക്ഷന്‍ രാഹുൽ ഗാന്ധിയെയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്‌ത ഉത്തർപ്രദേശ് പൊലീസിന്‍റെ നടപടിക്കെതിരെ ആലപ്പുഴ നഗരത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ആലപ്പുഴ ജില്ലാ കോടതിക്ക് മുന്നിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം ഡിസിസി ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം ഡിസിസി പ്രസിഡന്‍റ് അഡ്വ. എം ലിജു ഉദ്‌ഘാടനം ചെയ്‌തു.

രാഹുൽ ഗാന്ധിക്കെതിരായ പൊലീസ് നടപടിയിൽ കോൺഗ്രസിന്‍റെ പ്രതിഷേധം

രാജ്യത്ത് ദളിത് ജനവിഭാഗങ്ങൾക്ക് ജീവിക്കാൻ അവസരം കൊടുക്കാത്ത തരത്തിലുള്ള പീഡനമാണ് നടക്കുന്നതെന്നും ഇതിന് കുടപിടിക്കുന്നത് സംഘപരിവാർ ആണെന്നും ഇത്തരക്കാരെ സംരക്ഷിക്കുന്നത് നരേന്ദ്ര മോദിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പോയ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യോഗി ആദിത്യനാഥിന്‍റെ പൊലീസ് തടയുകയും മർദിക്കുകയുമാണുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിലൂടെയുള്ള ഏകാധിപത്യമാണോ നടക്കുന്നതെന്നും ഇവിടെ ജനാധിപത്യമില്ലേയെന്നും ലിജു ചോദിച്ചു. രാഹുൽ ഗാന്ധിക്കെതിരായ നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും കോൺഗ്രസ്സിന്‍റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം നടത്തുമെന്നും അഡ്വ. എം ലിജു വ്യക്തമാക്കി. കെപിസിസി ജനറൽ സെക്രട്ടറി എഎ ഷുക്കൂർ, കെപിസിസി സെക്രട്ടറിമാർ, ഡിസിസി ഭാരവാഹികൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

Last Updated : Oct 2, 2020, 8:14 PM IST

ABOUT THE AUTHOR

...view details