കേരളം

kerala

ETV Bharat / state

കെഎസ്‌യു കലക്‌ട്രേറ്റ് മാർച്ചിൽ സംഘർഷം - collectorate march

പൊലീസിനെ മറികടന്ന് പ്രവർത്തകർ മതിൽ ചാടാൻ ശ്രമിച്ചതിനെ തുടർന്നാണ് സംഘർഷം രൂക്ഷമായത്

കെഎസ്‌യു കലക്‌ട്രേറ്റ് മാർച്ചിൽ സംഘർഷം

By

Published : Jul 19, 2019, 8:56 PM IST

ആലപ്പുഴ: കെഎസ്‌യു ജില്ലാ കമ്മിറ്റി കലക്‌ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ഏർപ്പെടുത്തിയ വിലക്ക് ലംഘിച്ച് കലക്‌ട്രേറ്റിലേക്ക് തള്ളിക്കേറാൻ ശ്രമിച്ച കെഎസ്‌യു പ്രവർത്തകരെ പൊലീസ് തടഞ്ഞു. എന്നാല്‍ പൊലീസിനെ മറികടന്ന് പ്രവർത്തകർ മതിൽ ചാടാൻ ശ്രമിച്ചതിനെ തുടർന്ന് സംഘർഷം രൂക്ഷമായി. പ്രവർത്തകരെ അനുനയിപ്പിക്കാൻ ഡിസിസി പ്രസിഡന്‍റ് അഡ്വ. എം ലിജു ഉൾപ്പെടെയുള്ള നേതാക്കൾ ശ്രമിച്ചെങ്കിലും പൊലീസുമായുള്ള ഏറ്റുമുട്ടൽ തുടരുകയായിരുന്നു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

കെഎസ്‌യു കലക്‌ട്രേറ്റ് മാർച്ചിൽ സംഘർഷം

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്തും മറ്റ് സംസ്ഥാന നേതാക്കളും സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന നിരാഹാരസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടായിരുന്നു കെഎസ്‌യു മാർച്ചും പഠിപ്പ് മുടക്കും സംഘടിപ്പിച്ചത്. മാർച്ച് അഡ്വ. എം ലിജു ഉദ്ഘാടനം ചെയ്തു.

ABOUT THE AUTHOR

...view details