കേരളം

kerala

ETV Bharat / state

കൃഷ്‌ണ തേജ എത്തി; ആലപ്പുഴ ജില്ല കലക്‌ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ആക്‌ടീവായി - ആലപ്പുഴ ജില്ല കളക്‌ടറുടെ ഫേസ്ബുക്ക് പേജ്

ശ്രീറാം വെങ്കിട്ടരാമനെ കലക്‌ടറായി നിയമിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്നത് മുതല്‍ ആലപ്പുഴ ജില്ലാ കലക്‌ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ നിരവധിയാളുകളാണ് വിമർശനവുമായി കമന്‍റിട്ടത്.

alappuzha new collector  krishna theja took charge as alappuzha collector  alappuzha collector facebook page  comment box of alappuzha collector facebook page  കൃഷ്‌ണ തേജ ആലപ്പുഴ ജില്ല കളക്‌ടർ  ആലപ്പുഴ ജില്ല കളക്‌ടറുടെ ഫേസ്ബുക്ക് പേജ്  ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രതിഷേധം
കൃഷ്‌ണ തേജ എത്തി; ആലപ്പുഴ ജില്ല കളക്‌ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ആക്‌ടിവായി

By

Published : Aug 3, 2022, 2:10 PM IST

ആലപ്പുഴ: വിആർ കൃഷ്‌ണ തേജ ആലപ്പുഴ ജില്ല കലക്‌ടറായി ചുമതലയേറ്റതോടെ ആലപ്പുഴ കലക്‌ടറുട ഔദ്യോഗിക ഫേസ്ബുക്ക് പേജിന്‍റെ കമന്‍റ് ബോക്‌സ് തുറന്നു. ശ്രീറാം വെങ്കിട്ടരാമനെ കലക്‌ടറായി നിയമിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്നത് മുതല്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രതിഷേധവുമായി നൂറുകണക്കിനാളുകളാണ് കമന്‍റിട്ടത്. ഈ സമയം ശ്രീറാമിന്‍റെ ഭാര്യ ഡോ. രേണു രാജായിരുന്നു കലക്‌ടർ.

കമന്‍റുകള്‍ അതിര് വിട്ടതോടെ കലക്‌ടർ കമന്‍റ് ബോക്‌സ് പൂട്ടിക്കെട്ടുകയായിരുന്നു. പിന്നീട് ഇടയ്ക്ക് രണ്ടു തവണ തുറന്നപ്പോഴും വിമര്‍ശന കമന്‍റുകള്‍ക്ക് അവസാനമുണ്ടായില്ല. ഒടുവിൽ ഫേസ്ബുക്കിലെ പ്രൊഫൈല്‍ ചിത്രം ശ്രീറാമിന്‍റേതാക്കി മാറ്റാനായി തുറന്നപ്പോഴും സമാന സ്ഥിതിയായിരുന്നു.

വൈകാതെ തന്നെ കമന്‍റുകളെല്ലാം നീക്കം ചെയ്‌തത് വീണ്ടും പൂട്ടിക്കെട്ടി. ഒടുവില്‍ സര്‍ക്കാര്‍ തന്നെ ശ്രീറാം വെങ്കിട്ടരാമനെ മാറ്റി. സപ്ലൈകോ ജനറൽ മാനേജറായി നിയമനം നൽകിയാണ് കലക്‌ടർ സ്ഥാനത്ത് നിന്നും ശ്രീറാമിനെ മാറ്റിയത്. ഇതും പിന്നീട് വിവാദത്തിന് കാരണമായിരുന്നു.

ശ്രീറാമിന് പകരമെത്തിയ വിആർ കൃഷ്‌ണ തേജ ആലപ്പുഴ ജില്ലാ കലക്‌ടറായി ചുമതയേറ്റതോടെ ഫേസ്ബുക്ക് പേജിലെ കമന്‍റ് ബോക്‌സ് ആക്‌ടീവായി. പ്രളയകാലത്ത് ആലപ്പുഴ സബ് കലക്‌ടറായി പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥൻ എന്ന നിലയിൽ ആലപ്പുഴക്കാർക്ക് സുപരിചിതനാണ് കൃഷ്‌ണ തേജ.

ABOUT THE AUTHOR

...view details