ആലപ്പുഴ:കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി അധ്യാപകരെ നിയമിച്ചു. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് അധ്യാപകരെ നിയമിച്ച് ജില്ല കലക്‌ടർ ഉത്തരവിറക്കി.
ആലപ്പുഴയിൽ കൊവിഡ് പ്രതിരോധത്തിന് അധ്യാപകരും - alappuzha covid
420 അധ്യാപകരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിയമിച്ചു.
ആലപ്പുഴയിൽ കൊവിഡ് പ്രതിരോധത്തിന് അധ്യാപകരും
ജില്ലയിലെ ബ്ലോക്ക് തല പി.എച്ച്.സി, കുടുംബാരോഗ്യ കേന്ദ്രം, സി.എച്ച്.സി, പ്രാഥമികാരോഗ്യ കേന്ദ്രം, അർബൻ ഹെൽത്ത് ട്രെയിനിങ് സെന്‍റർ, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്കാണ് ദുരന്ത നിവാരണ നിയമ പ്രകാരം അധ്യാപകരെ നിയമിച്ചത്.
420 അധ്യാപകരെയാണ് വിവിധ കേന്ദ്രങ്ങളായി നിയമിച്ചത്. ഇവർ ബന്ധപ്പെട്ട മെഡിക്കൽ ഓഫീസർമാരുടെ നിർദേശാനുസരണം പ്രവർത്തിക്കണമെന്നും ഉത്തരവുണ്ട്.