കേരളം

kerala

ആലപ്പുഴ ബൈപ്പാസ്: കേന്ദ്രവും സംസ്ഥാനവും തുടരുന്നത് നിഷേധാത്മക സമീപനമെന്ന് അഡ്വ. എം ലിജു

By

Published : Jan 27, 2021, 10:40 PM IST

ബൈപ്പാസിൻ്റെ യഥാർത്ഥ ശിൽപ്പികളെ ക്ഷണിക്കാത്ത കേന്ദ്ര സംസ്ഥാന നിലപാടുകളോട് കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നതായി ആലപ്പുഴ ഡിസിസി പ്രസിഡന്‍റ് അഡ്വ. എം ലിജു

എം ലിജുവിന്‍റെ പ്രതിഷേധം വര്‍ത്ത  ആലപ്പുഴ ബൈപ്പാസ് ഉദ്‌ഘടനം വാര്‍ത്ത  protest by m liju news  alappuzha bypass inauguration news
എം ലിജു

ആലപ്പുഴ: ഉദ്ഘാടനം ചെയ്യാനിരിക്കുന്ന ആലപ്പുഴ ബൈപ്പാസിന്‍റെ കാര്യത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്നത് നിഷേധാത്മക സമീപനമെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്‍റ് അഡ്വ. എം ലിജു. ജനപ്രതിനിധികളായ കെസി വേണുഗോപാൽ എം.പി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എകെ ആൻ്റണി, വയലാർ രവി എന്നിവരെ ബൈപ്പാസ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുപ്പിക്കാത്തത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.

കെസി വേണുഗോപാൽ എംപി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ കെ ആൻ്റണി, വയലാർ രവി എന്നിവരെ ബൈപ്പാസ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുപ്പിക്കാത്തത് പ്രതിഷേധാർഹമാണെന്ന് ഡിസിസി പ്രസിഡന്‍റ് അഡ്വ. എം ലിജു

കെസി വേണുഗോപാൽ ബൈപ്പാസിനായി വഹിച്ച പങ്ക് ചെറുതല്ല. എന്നാൽ അദ്ദേഹത്തെ പൂർണമായും അവഗണിച്ചാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കുന്നത്. കെസി വേണുഗോപാലിനെ ഉദ്ഘാടന ചടങ്ങിൽ ഉൾപ്പെടുത്തിയതായുള്ള അറിയിപ്പ് ഇതുവരെ അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. ബൈപ്പാസിൻ്റെ യഥാർത്ഥ ശിൽപ്പികളെ ക്ഷണിക്കാത്ത കേന്ദ്ര സംസ്ഥാന നിലപാടുകളോട് കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നതായും ലിജു പറഞ്ഞു.

മന്ത്രി തോമസ് ഐസക്കിനെ പോലും ഉദ്ഘാടന ചടങ്ങിൽ നിന്നും മാറ്റി നിർത്താൻ ശ്രമമുണ്ടായി. ഇത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു എന്നും ലിജു ചൂണ്ടിക്കാട്ടി. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍റേത് എട്ടുകാലി മമ്മൂഞ്ഞിൻ്റെ നിലപാടാണ് എന്നും ലിജു കുറ്റപ്പെടുത്തി. ജനപ്രതിനിധികളെ ഒഴിവാക്കിയതിൽ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details