കേരളം

kerala

ETV Bharat / state

ആലപ്പുഴയില്‍ താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലം; നിയന്ത്രണങ്ങളുമായി ജില്ല ഭരണകൂടം

ഭോപ്പാലില്‍ നടന്ന പരിശോധനയിലാണ് ആലപ്പുഴയിലെ നെടുമുടി, കരുവാറ്റ പഞ്ചായത്തുകളില്‍ താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചത്.

ആലപ്പുഴയില്‍ പക്ഷിപ്പനി  ആലപ്പുഴയില്‍ പക്ഷിപ്പനി നിയന്ത്രണം  ആലപ്പുഴ വാര്‍ത്ത  Alappuzha todays news  ആലപ്പുഴ ഇന്നത്തെ വാര്‍ത്ത  Bird Flu Alarming In Alappuzha  Alappuzha Bird Flu
ആലപ്പുഴയില്‍ താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലം; നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ച് കലക്‌ടര്‍

By

Published : Dec 14, 2021, 10:13 PM IST

ആലപ്പുഴ:നെടുമുടി, കരുവാറ്റ പഞ്ചായത്തുകളില്‍ താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ജില്ല കലക്‌ടര്‍ എ. അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്നു. ഈ മേഖലകളില്‍ രോഗപ്രതിരോധ നടപടികള്‍ ഉര്‍ജ്ജിതമാക്കാന്‍ തീരുമാനമായി.

ആലപ്പുഴയില്‍ താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചു

ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. നെടുമുടിയിലെ മൂന്ന് മേഖലകളില്‍ നിന്നും കരുവാറ്റയിലെ ഒരു മേഖലയില്‍ നിന്നും ശേഖരിച്ച സാമ്പിളുകളിലാണ് എച്ച് 5 എന്‍ 1 വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മേഖലയില്‍ താറാവുകളെയും മറ്റ് പക്ഷികളെയും കൊന്ന് മറവുചെയ്യുന്നതിനുള്ള നടപടികള്‍ ഉടൻ ആരംഭിക്കും.

കണ്ടെയ്ന്‍‌മെന്‍റ് സോണ്‍ പ്രഖ്യാപിച്ചു

താറാവ്, കോഴി, കാട, വളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും നിരോധിച്ച് ജില്ല കലക്‌ടര്‍ ഉത്തരവിട്ടു. പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തിന്‍റെ ഒന്‍പത് കിലോമീറ്റർ ചുറ്റളവിലാണ് നിയന്ത്രണം. കൈനകരി, പുന്നപ്ര നോര്‍ത്ത്, സൗത്ത്, അമ്പലപ്പുഴ നോര്‍ത്ത്, സൗത്ത്, പുറക്കാട്, ചെറുതന, തകഴി, എടത്വ, മുട്ടാര്‍, ചമ്പക്കുളം, പുളിങ്കുന്ന്, രാമങ്കരി, ആര്യാട്, തൃക്കുന്നപ്പുഴ, കുമാരപുരം, പള്ളിപ്പാട് വീയപുരം, തലവടി എന്നീ പഞ്ചായത്തുകള്‍ ആലപ്പുഴ, ഹരിപ്പാട് നഗരസഭകളും ഇതില്‍ പെടുന്നു.

നെടുമുടി, കരുവാറ്റ പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവ് കണ്ടൈന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു. ഇവിടേയ്ക്കും ഇവിടെ നിന്ന് പുറത്തേയ്ക്കും‌ ആളുകളുടെയും വാഹനങ്ങളുടെയും സഞ്ചാരം നിരോധിച്ചിട്ടുണ്ട്. പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടി ശക്തമാക്കുന്നതിനായി ആരോഗ്യവകുപ്പിന് കലക്‌ടര്‍ നിര്‍ദേശം നല്‍കി.

ജാഗ്രത വേണമെന്ന് കലക്‌ടര്‍

സബ് കലക്‌ടര്‍ സൂരജ് ഷാജി, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്‌ടര്‍ ആശ സി എബ്രഹാം, ജില്ല മൃഗസംരക്ഷണ ഓഫിസര്‍ ഡോ. എ.ജി ജിയോ, ജില്ല സര്‍വൈലന്‍സ് ഓഫിസര്‍ ഡോ.കെ. ദീപ്‌തി, തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

കൂടുതൽ പക്ഷികൾക്ക് രോഗബാധയുണ്ടാവാതിരിക്കാനും കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കാതിരിക്കുവാനുമുള്ള ജാഗ്രത ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവണം. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ജില്ല കലക്‌ടര്‍ നിർദേശിച്ചു.

ALSO READ:ബിപിഎല്‍ വിദ്യാർഥികൾക്ക് ഇളവ്, രാത്രി യാത്രയില്‍ നിരക്ക് വ്യത്യാസം: ബസ് ചാർജ് വർധനയെ കുറിച്ച് ഗതാഗത മന്ത്രി

ABOUT THE AUTHOR

...view details