കേരളം

kerala

By

Published : Nov 8, 2020, 12:46 AM IST

Updated : Nov 8, 2020, 5:53 AM IST

ETV Bharat / state

ആലപ്പുഴ ആകാശവാണി നിലയത്തിന് പൂട്ടുവീണു; പ്രതിഷേധവുമായി എഐവൈഎഫ്

നിലവിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന 200 കിലോവാട്ട് പ്രസരണിയുടെ പ്രവർത്തനം അടിയന്തരമായി അവസാനിപ്പിക്കാനും പ്രവർത്തനക്ഷമമായ യന്ത്രസാമഗ്രികൾ മറ്റ് ആകാശവാണി കേന്ദ്രങ്ങളിലേക്ക്‌ മാറ്റാനുമാണ് പ്രസാര്‍ ഭാരതിയുടെ ഉത്തരവ്

ആകാശവാണി നിന്നു വാര്‍ത്ത  സംപ്രേക്ഷണം അവസാനിപ്പിച്ചു വാര്‍ത്ത  ആകാശവാണി ആലപ്പുഴ വാര്‍ത്ത  പ്രസാദ് ഭാരതിക്കെതിരെ വാര്‍ത്ത  all india radio stopped news  broadcast terminated news  all india radio alappuzha news  against prasad bharathi news
ആരിഫ്, ആകാശവാണി

ആലപ്പുഴ: ആലപ്പുഴ ആകാശവാണി നിലയത്തിൽ നിന്നുള്ള മീഡിയം വേവ് പ്രക്ഷേപണം അവസാനിപ്പിച്ചു. പ്രസാദ് ഭാരതിയാണ് അടിയന്തരമായി പ്രക്ഷേപണം അവസാനിപ്പിച്ച് കഴിഞ്ഞദിവസം ഉത്തരവിറക്കിയത്. നിലവിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന 200 കിലോവാട്ട് പ്രസരണിയുടെ പ്രവർത്തനം അടിയന്തരമായി അവസാനിപ്പിക്കാനും പ്രവർത്തനക്ഷമമായ യന്ത്രസാമഗ്രികൾ മറ്റ് ആകാശവാണി കേന്ദ്രങ്ങളിലേക്ക്‌ മാറ്റാനുമാണ് ഉത്തരവ്. നിലവിൽ ആലപ്പുഴ ആകാശവാണി നിലയത്തിന്‍റെ സംപ്രേഷണപരിധി തിരുവനന്തപുരം മുതൽ ത‌ൃശൂർവരെയും ലക്ഷദ്വീപിലെ കവരത്തി മുതൽ തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലവരെയുമാണ്. ഈ ജില്ലകളിലെ ലക്ഷകണക്കിന് ശ്രോതാക്കളാണ് നിലവിൽ ആലപ്പുഴ നിലയത്തിനുള്ളത്. ഇതാണ് പൊടുന്നനെ നിർത്താൻ ആകാശവാണി തീരുമാനിച്ചത്.

ആകാശവാണി ആലപ്പുഴ നിലയം (ഫയല്‍ ചിത്രം).
അധികൃതരുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ജില്ലയിൽ വിവിധയിടങ്ങളിൽ നിന്നും ഉയരുന്നത്. റേഡിയോയെ ആശ്രയിക്കുന്ന നിരവധി പേര്‍ ഉണ്ടായിട്ടും സംസ്ഥാനത്തെ അവഗണിക്കുന്ന നിലപാടാണ് പ്രസാർ ഭാരതി സ്വീകരിച്ചതെന്ന് എംപി അഡ്വ. എഎം ആരിഫ് കുറ്റപ്പെടുത്തി. റേഡിയോ സംവിധാനങ്ങൾ തകർത്ത് സ്വകാര്യവൽക്കരിക്കുന്ന രീതിയാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട പരിപാടികളുടെ സംപ്രേഷണം ആലപ്പുഴയിൽ നിന്നാണെന്ന് പരിഗണിക്കാതെയാണ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ അവഗണിക്കുന്ന നിലപാടാണ് പ്രസാർ ഭാരതി സ്വീകരിച്ചതെന്ന് എംപി അഡ്വ. എഎം ആരിഫ്

പ്രസാദ്‌ഭാരതിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് എഐവൈഎഫ് ജില്ലാ കമ്മിറ്റി വൈകീട്ട് നിലയത്തിലേക്ക് മാർച്ച് നടത്തി. വരുംദിവസങ്ങളിൽ കൂടുതൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനത്തിനെതിരെ കേന്ദ്ര മന്ത്രിക്കുൾപ്പടെ പരാതി നൽകാനുമാണ് തീരുമാനമെന്ന് എഐവൈഎഫ് നേതാക്കൾ വ്യക്തമാക്കി.

Last Updated : Nov 8, 2020, 5:53 AM IST

ABOUT THE AUTHOR

...view details