ആലപ്പുഴ:തിരുവനന്തപുരത്ത് സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫിസായ എ.കെ.ജി സെന്‍ററിന് നേരെയുണ്ടായ ബോംബ് ആക്രമണത്തില്‍ പ്രതിഷേധിച്ച് ആലപ്പുഴ നഗരത്തിൽ ഡി.വൈ.എഫ്.ഐ പ്രകടനം. സി.പി.എം ആലപ്പുഴ ഏരിയ കമ്മിറ്റി ഓഫിസിന് മുന്‍പില്‍ നിന്ന് അര്‍ധരാത്രി ഒന്നരയോടെ ആരംഭിച്ച പ്രകടനം ആലപ്പുഴ ജനറൽ ആശുപത്രി ജംങ്ഷനിൽ സമാപിച്ചു. തുടർന്ന്, പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു.
എ.കെ.ജി സെന്‍റര്‍ ആക്രമണം: ആലപ്പുഴ നഗരത്തില്‍ ഡി.വൈ.എഫ്.ഐ പ്രതിഷേധം - ആലപ്പുഴ നഗരത്തില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം
പ്രകടനമായെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചത് ഗതാഗത തടസത്തിനിടയാക്കി
എ.കെ.ജി സെന്‍റര്‍ ആക്രമണം: ആലപ്പുഴ നഗരത്തില്‍ ഡി.വൈ.എഫ്.ഐ പ്രതിഷേധം
ALSO READ|എ.കെ.ജി സെന്‍ററിന് നേരെ ബോംബേറ്; സി.സി.ടി.വി ദൃശ്യം പുറത്ത്
ഇത് ഏറെനേരം ഗതാഗത തടസം സൃഷ്‌ടിച്ചു. ഒടുവിൽ പൊലീസ് നിർദേശപ്രകാരമാണ് പ്രവർത്തകർ പിരിഞ്ഞത്. മുഖ്യമന്ത്രിക്കും ഇടതുമുന്നണിയ്ക്കും എതിരെ കോൺഗ്രസും ബി.ജെ.പിയും നടത്തുന്ന പ്രചരണങ്ങൾക്കെതിരെ എൽ.ഡി.എഫ് നേതൃത്വത്തിൽ ജനകീയ പ്രതിരോധം നടക്കാനിക്കെയാണ് എ.കെ.ജി സെന്‍റര്‍ ആക്രമിക്കപ്പെട്ടത്.