ആലപ്പുഴ: കേരളത്തിലെ യുവാക്കളുടെ സ്വപ്നങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇല്ലാതാക്കുകയാണെന്ന് കെഎസ്‌യു മുന്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. വിഎസ് ജോയ്.മാർക്ക് ദാന വിവാദവും നിയമനതട്ടിപ്പും കേരളത്തിലെ യുവാക്കളുടെ പ്രതീക്ഷ ഇല്ലാതാക്കുകയായാണ്. ഈ രണ്ട് വിഷയത്തിലും ഇടതുപക്ഷ സർക്കാര്‍ പ്രതിക്കൂട്ടിലാണ്. പ്രതികൾക്ക് സർക്കാർ സംരക്ഷണം ലഭിക്കുന്നു എന്നതിന് തെളിവാണ് ജയിലിൽ കിടക്കുന്ന പ്രതിയുടെ കയ്യിൽ നിന്നും കഞ്ചാവ് കണ്ടെത്തിയതെന്നും ജോയ് ആരോപിച്ചു.
മാർക്ക് ദാന വിവാദം; എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ച് അഡ്വ. വിഎസ് ജോയ് - advocate vs joy against ldf government
മാർക്ക് ദാന വിവാദവും നിയമനതട്ടിപ്പും കേരളത്തിലെ യുവാക്കളുടെ പ്രതീക്ഷ ഇല്ലാതാക്കുന്നതാണെന്ന് കെഎസ്‌യു മുന്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. വിഎസ് ജോയ്
മാർക്ക് ദാന വിവാദം; എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ച് അഡ്വ. വിഎസ് ജോയ്
പിണറായി വിജയന്‍റെ നേതൃത്തിലുള്ള എൽഡിഎഫ് സർക്കാർ നിയമ ലംഘനമാണ് നടത്തുന്നത്. സർവകലാശാലകളുടെ സ്വയംഭരണത്തെ കാറ്റിൽ പറത്തിക്കൊണ്ട് മന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെടുകയാണ്. ഇതിൽ നിഷ്‌പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാർക്ക് ശിക്ഷ നൽകണമെന്നും ജോയി ആവശ്യപ്പെട്ടു.