ആലപ്പുഴ: പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ ആലപ്പുഴ ബൈപ്പാസിന് വേണ്ടി നടത്തുന്ന സമരം കാപട്യമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് അഡ്വ. എം. ലിജു. കെ.സി വേണുഗോപാൽ എംപിയായിരിക്കെ ബൈപ്പാസിന്‍റെ നിര്‍മ്മാണം ഏറെക്കുറെ പൂർത്തിയായതാണ്. നിലവിൽ റെയിൽവേയുടെ ഭാഗത്തുനിന്നുള്ള സാങ്കേതിക തടസം മാത്രമാണുള്ളത്.
ജി. സുധാകരന്‍റെ ബൈപ്പാസ് സമരം കാപട്യമെന്ന് അഡ്വ. എം. ലിജു - ബൈപ്പാസ് സമരം
റെയിൽവേയുടെ ഭാഗത്തുനിന്നുള്ള സാങ്കേതിക തടസം മാത്രമാണ് നിലവിലെ പ്രശ്‌നമെന്നും അഡ്വ. എം. ലിജു
ജി.സുധാകരന്‍റെ ബൈപ്പാസ് സമരം കാപട്യമെന്ന് അഡ്വ. എം.ലിജു
ഇത് പരിഹരിക്കാൻ വേണ്ടിയാണ് മന്ത്രി ഇടപെടേണ്ടത്. എന്നാൽ ഇത് ചെയ്യാതെയാണ് മന്ത്രി സമരം ചെയ്യുന്നതെന്നും ലിജു ആരോപിച്ചു. കെ.സി വേണുഗോപാൽ എംപിയായിരിക്കെ ബൈപ്പാസിന് വേണ്ടി സംസ്ഥാന സർക്കാർ യാതൊരു സഹായവും ചെയ്‌തിട്ടില്ലെന്നും നിലവിലെ എംപിയും സംസ്ഥാന സർക്കാരും തമ്മിൽ ഏകോപനമില്ലെന്നും ലിജു കുറ്റപ്പെടുത്തി.
Last Updated : Oct 13, 2019, 4:56 PM IST