കേരളം

kerala

ETV Bharat / state

വികസനത്തിന് വോട്ട് ചോദിച്ചവർക്ക് അരൂരിൽ തിരിച്ചടി ലഭിക്കും: അഡ്വ. പ്രകാശ് ബാബു - alappuzha election

ആലപ്പുഴയിൽ വികസനമില്ല. എന്നിട്ടും ജനങ്ങൾ ആരിഫിന്‍റെ പിൻഗാമിയെന്ന് അവകാശപ്പെടുന്നയാൾക്ക് വോട്ട് ചെയ്യേണ്ടത് എന്തിനെന്നും അഡ്വ. പ്രകാശ് ബാബു

വികസനത്തിന്‍റെ പേരിൽ വോട്ട് ചോദിച്ചവർക്ക് അരൂരിൽ തിരിച്ചടി ലഭിക്കുമെന്ന് അഡ്വ. പ്രകാശ് ബാബു

By

Published : Oct 21, 2019, 11:07 AM IST

ആലപ്പുഴ : വികസനത്തിന്‍റെ പേരിൽ വോട്ട് ചോദിച്ചവർക്ക് അരൂരിലെ തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയാകുമെന്ന് എൻ.ഡി.എ സ്ഥാനാർഥി അഡ്വ. പ്രകാശ് ബാബു. ആരിഫ് കൊട്ടിഘോഷിക്കുന്ന വികസനത്തിന്‍റെ ഗുണം കൊണ്ട് പല ബൂത്തുകളും ഇപ്പോൾ വെള്ളത്തിനടിയിലാണ്. മറ്റ് പലതും ചോർന്നൊലിക്കുന്ന നിലയിലാണ്. ഇതിന്‍റെ പേരിലാണോ ജനങ്ങൾ ആരിഫിന്‍റെ പിൻഗാമിയെന്ന് അവകാശപ്പെടുന്നയാൾക്ക് വോട്ട് ചെയ്യേണ്ടതെന്നും പ്രകാശ് ബാബു ചോദിച്ചു. മണ്ഡലത്തിലെ വിവിധ ബൂത്തുകൾ സന്ദർശനം നടത്തിയശേഷം ഇടിവി ഭാരതിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വികസനത്തിന്‍റെ പേരിൽ വോട്ട് ചോദിച്ചവർക്ക് അരൂരിൽ തിരിച്ചടി ലഭിക്കുമെന്ന് അഡ്വ. പ്രകാശ് ബാബു

ABOUT THE AUTHOR

...view details