കലക്ടറേറ്റ് മാർച്ചിലെ പൊലീസ് നടപടിയെ വിമര്‍ശിച്ച് എം.ലിജു - alappuzha collectorate march
ആർഎസ്‌പി ജില്ലാ കമ്മിറ്റി ആലപ്പുഴ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ ഉണ്ടായ സംഘർഷം പൊലീസിന്‍റെ ജാഗ്രതക്കുറവ് മൂലമാണെന്നും എം.ലിജു
കലക്ടറേറ്റ് മാർച്ചിലെ പൊലീസ് നടപടി; നിരുത്തരവാദിത്തപരമായ പെരുമാറ്റമെന്ന് എം.ലിജു
ആലപ്പുഴ: ആർഎസ്‌പി ജില്ലാ കമ്മിറ്റി ആലപ്പുഴ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തിൽ വിമർശനവുമായി ഡിസിസി പ്രസിഡന്‍റ് അഡ്വ. എം. ലിജു. പൊലീസ് നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിച്ചതെന്നും സമരത്തെ തടയുന്നതിൽ പൊലീസിന് ജാഗ്രത കുറവുണ്ടായെന്നും ലിജു അഭിപ്രായപ്പെട്ടു. ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്ത ആർഎസ്പി നേതാക്കളെയും പ്രവർത്തകരെയും സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
Last Updated : Nov 12, 2019, 9:41 PM IST