കേരളം

kerala

ETV Bharat / state

കള്ളില്‍ വീര്യം കൂട്ടാന്‍ സ്പിരിറ്റ് ചേര്‍ക്കല്‍; ആറ് പേർക്കെതിരെ കേസ് - Alappuzha

സംഭവസ്ഥലത്തു നിന്നും മൂന്ന് ലിറ്റർ സ്പിരിറ്റും 660 ലിറ്റർ കള്ളും എക്സൈസ് സംഘം പിടിച്ചെടുത്തു

ആലപ്പുഴ  കള്ളിൽ സ്പിരിറ്റ് ചേർത്ത് വീര്യം കൂട്ടുന്നതിനിടെ  രണ്ട് പേർ പിടിയിൽ  എക്സൈസ്  Excise  Toddy  Illegal  Alappuzha  Spirit
കള്ളില്‍ വീര്യം കൂട്ടാന്‍ സ്പിരിറ്റ് ചേര്‍ക്കല്‍; ആറ് പേർക്കെതിരെ കേസ്

By

Published : Oct 22, 2020, 3:02 AM IST

ആലപ്പുഴ:കള്ളിൽ സ്പിരിറ്റ് ചേർത്ത് വീര്യം കൂട്ടുന്നതിനിടെ രണ്ട് പേർ പിടിയിൽ. കായംകുളം പുല്ലുകുളങ്ങര കള്ളുഷാപ്പിന് സമീപത്ത് വെച്ചാണ് സംഭവം. സംഭവസ്ഥലത്തു നിന്നും മൂന്ന് ലിറ്റർ സ്പിരിറ്റും 660 ലിറ്റർ കള്ളും എക്സൈസ് സംഘം പിടിച്ചെടുത്തു. ബൊലേറോ പിക്കപ്പ് വാനിൽ കൊണ്ടുവന്ന കള്ളിൽ സ്പിരിറ്റ് ചേർത്ത് വീര്യം കൂട്ടുന്നതിനിടയിലാണ് സുരേഷ് മണിവേല്‍ എന്നയാള്‍ പിടിയിലായത്. സ്പിരിറ്റ് എത്തിച്ച് കൊടുത്ത കാറിന്‍റെ ഡ്രൈവര്‍ മനോജ് ഓടി രക്ഷപ്പെട്ടു.

സംഭവത്തിൽ വാനിന്‍റെ ഡ്രൈവർ ഉൾപ്പെടെ ആറ് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. എക്സൈസ് ഇന്‍റലിജൻസ് ആന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആലപ്പുഴ എക്സൈസ് ഇന്‍റലിജൻസ് ബ്യൂറോ, ഹരിപ്പാട് എക്സൈസ് സർക്കിൾ പാർട്ടിയും കായംകുളം റേഞ്ച് പാർട്ടിയുമായി ചേർന്നാണ് പരിശോധന നടത്തിയത്.

ABOUT THE AUTHOR

...view details