കേരളം

kerala

ETV Bharat / state

മറിയാമ്മ കൊലക്കേസ്: ശിക്ഷ വിധിച്ചതിന് പിന്നാലെ മുങ്ങിയ പ്രതി 27 വർഷങ്ങൾക്ക് ശേഷം പിടിയിൽ - അറസ്റ്റ്

മറിയാമ്മ വധ കേസ് പ്രതി റെജി മിനി രാജു എന്ന വ്യാജ പേരിൽ പോത്താനിക്കാട് താമസിച്ച് വരികയായിരുന്നു.

pta arrestalpy  Accused who drowned after murder arrested  Accused arrested after 27 years  murder case Accused arrested after 27 years  murderer  murderer arrested  murder case  കേസിൽ ശിക്ഷിക്കപ്പെട്ട് ഒളിവിൽ പോയ പ്രതി പിടിയിൽ  ഒളിവിൽ പോയ പ്രതി പിടിയിൽ  വീട്ടമ്മയെ കൊലപ്പെടുത്തി മുങ്ങിയ പ്രതി പിടിയിൽ  പ്രതി 27 വർഷങ്ങൾക്ക് ശേഷം പിടിയിൽ  കൊലപാതകി 27 വർഷങ്ങൾക്ക് ശേഷം പിടിയിൽ  മറിയാമ്മ വധ കേസ് പ്രതി റെജി  മറിയാമ്മ വധ കേസ് പ്രതി റെജി പിടിയിൽ  അറസ്റ്റ്  arrest
വീട്ടമ്മയെ കൊലപ്പെടുത്തി മുങ്ങിയ പ്രതി 27 വർഷങ്ങൾക്ക് ശേഷം പിടിയിൽ

By

Published : Jun 26, 2023, 7:06 AM IST

Updated : Jun 26, 2023, 7:14 AM IST

ആലപ്പുഴ: കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട ശേഷം ഒളിവിൽ പോയ പ്രതി 27 വർഷത്തിന് ശേഷം പിടിയിൽ. മാവേലിക്കര മാങ്കാംകുഴി കുഴിപ്പറമ്പിൽ തെക്കേതിൽ പാപ്പച്ചന്‍റെ ഭാര്യ മറിയാമ്മ (61) കൊല ചെയ്യപ്പെട്ട കേസിലെ പ്രതി അറുന്നൂറ്റിമംഗലം പുത്തൻവേലിൽ വീട്ടിൽ റെജി എന്ന അച്ചാമ്മയാണ് മാവേലിക്കര പോലീസിന്‍റെ പിടിയിലായത്. കേസില്‍ ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതിനെ തുടർന്ന് ഇയാള്‍ ഒളിവിൽ പോവുകയായിരുന്നു.

പോത്താനിക്കാട് പല്ലാരിമംഗലം പഞ്ചായത്തിൽ അടിവാട് കാടുവെട്ടിവിളെ എന്ന വിലാസത്തിൽ മിനി രാജു എന്ന വ്യാജ പേരിൽ താമസിച്ച് വരികയായിരുന്നു പ്രതി. വിധി വന്ന് മണിക്കൂറുകൾക്കുള്ളിലാണ് റെജി ഒളിവിൽ പോയത്.

1990 ഫെബ്രുവരി 21 നായിരുന്നു കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. വീടിനുള്ളിലാണ് മറിയാമ്മയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി കൊണ്ട് മറിയാമ്മയുടെ കഴുത്തിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണമായത്. മറിയാമ്മയുടെ മൂന്നര പവന്‍റെ താലിമാല അപഹരിച്ച പ്രതി ചെവി അറുത്തു മാറ്റി കമ്മലും ഊരിയെടുത്തിരുന്നു.

കൂടാതെ മറിയാമ്മയുടെ കൈകളിലും പുറത്തുമായി ഒൻപതോളം കുത്തുകളേറ്റിരുന്നു. സ്വന്തം മകളെ പോലെ കരുതി മറിയാമ്മ വളർത്തിയ റെജി തന്നെയാണ് കൊലപാതകം ചെയ്‌തതെന്ന് ആദ്യം ആരും വിശ്വസിച്ചില്ല. തുടർന്നുള്ള അന്വേഷണത്തിൽ കുറ്റം തെളിയുകയും റെജി അറസ്റ്റിലാകുകയും ആയിരുന്നു.

1993 ൽ സംശയത്തിന്‍റെ ആനുകൂല്യം നൽകി മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി റെജിയെ വെറുതെ വിട്ടിരുന്നു. പിന്നാലെ പ്രോസിക്യൂഷൻ നൽകിയ അപ്പീലിൽ 1996 സെപ്‌റ്റംബർ 11ന് ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. എന്നാല്‍ വിധി വന്ന് മണിക്കൂറുകൾക്കുള്ളിൽ റെജി ഒളിവിൽ പോയി.

തുടർന്ന് റെജിയെ കണ്ടെത്താനായി പൊലീസ് തമിഴ്‌നാട്, ഡൽഹി, ആന്ധ്ര എന്നിവിടങ്ങളിലും കേരളത്തിനകത്തും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. കൊലപാതകം നടന്ന് 33 വർഷവും ശിക്ഷ വിധിച്ചിട്ട് 27 വർഷവുമായ കേസിൽ കുറ്റവാളിയെ പിടികൂടണമെന്ന് കാട്ടി മാവേലിക്കര അഡീഷണൽ ഡിസ്‌ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ചെങ്ങന്നൂർ ഡി വൈ എസ് പി എം കെ ബിനുകുമാറിന്‍റെ നേതൃത്വത്തിൽ മാവേലിക്കര പൊലീസ് ഇൻസ്‌പെക്‌ടർ സി ശ്രീജിത്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഉണ്ണികൃഷ്‌ണപിള്ള, മുഹമ്മദ്‌ ഷഫീക്ക്, അരുൺ ഭാസ്ക്കർ എന്നിവർ ഉൾപ്പെട്ട പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.

അന്വേഷണത്തില്‍ റെജി ഒളിവിൽ പോകുന്നതിന് മുൻപ് കോട്ടയം ജില്ലയിലെ അയ്‌മനം, ചുങ്കം എന്നിവിടങ്ങളിൽ മിനി എന്ന പേരിൽ വീട്ടുജോലിക്കായി നിന്നിരുന്നു എന്നും കെട്ടിട നിർമാണ തൊഴിലാളിയായ തമിഴ്‌നാട് സ്വദേശിയെ വിവാഹം ചെയ്‌ത ശേഷം തമിഴ്‌നാട്ടിലേക്ക് പോയി എന്നും വിവരം ലഭിച്ചു. തുടർന്ന് എറണാകുളം പോത്താനിക്കാട് പല്ലാരിമംഗലത്ത് അടിവാട് എന്ന സ്ഥലത്ത് മിനി രാജു എന്ന പേരിൽ റെജി കുടുംബസമേതം താമസിച്ചു വരുന്നതായി കണ്ടെത്തുകയായിരുന്നു. പ്രതിയെ തിങ്കളാഴ്‌ച മാവേലിക്കര അഡീഷണല്‍ ഡിസ്‌ട്രിക്‌ട് ആൻഡ് സെഷന്‍സ് കോടതി-2ല്‍ ഹാജരാക്കും.

Last Updated : Jun 26, 2023, 7:14 AM IST

ABOUT THE AUTHOR

...view details