ആലപ്പുഴ: പോക്സോ കേസ് പ്രതിയെ ആലപ്പുഴ ബീച്ചിൽ മരിച്ച നിലയില്‍ കണ്ടത്തി. ആലപ്പുഴ നഗരസഭ കുതിരപ്പന്തി വാര്‍ഡ് സ്വദേശി മുനീര്‍ (35)റാണ് ബീച്ചിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ഞായറായഴ്ച വൈകുന്നേരം നാല് മണിയോടെ ആലപ്പുഴ ബീച്ചിൻ്റെ തെക്ക് ഭാഗത്തായാണ് മൃതദേഹം കണ്ടത്.
പോക്സോ കേസ് പ്രതിയെ ബീച്ചിൽ മരിച്ചനിലയില്‍ കണ്ടത്തി - പോക്സോ കേസ് പ്രതി മരിച്ച നിലയിൽ
ആലപ്പുഴ ബീച്ചില്‍ പ്രവര്‍ത്തിക്കുന്ന ചായക്കടയിലെ ജോലിക്കാരനാണ് മരിച്ച മുനീർ. ഞായറായഴ്ച വൈകുന്നേരം നാല് മണിയോടെ ആലപ്പുഴ ബീച്ചിൻ്റെ തെക്ക് ഭാഗത്തായാണ് മൃതദേഹം കണ്ടത്
ആലപ്പുഴ ബീച്ചില്‍ പ്രവര്‍ത്തിക്കുന്ന ചായക്കടയിലെ ജോലിക്കാരനാണ് മരിച്ച മുനീർ. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പോക്സോ കേസിലെ പ്രതിയാണ്. കേസില്‍ ഇയാള്‍ ജാമ്യത്തിലിറങ്ങിയതാണെന്ന് സൗത്ത് പൊലീസ് അറിയിച്ചു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച ഉച്ചയോടെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മാർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മുനീറിന്‍റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.