ആലപ്പുഴ:കുട്ടനാട് കൈനകരി പ്രദേശത്ത് വാഹനങ്ങൾ കത്തിച്ച സംഭവത്തിലെ പ്രതിയെ പിടികൂടി. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയായ യുവാവാണ് കുട്ടനാട് നെടുമുടി പൊലീസിന്‍റെ പിടിയിലായത്. പ്രതി മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നാണ് പൊലീസിൽ നിന്ന് ലഭ്യമായ വിവരം.
കൈനകരി പഞ്ചായത്തിൽ വ്യാഴാഴ്ച പുലർച്ചെയോടെയാണ് സംഭവമുണ്ടായത്. റോഡരികിൽ നിർത്തിയിട്ടിരുന്ന ഒരു കാറും ബൈക്കും സ്കൂട്ടറും ഉൾപ്പെടെ ആറ് വാഹനങ്ങൾ കത്തിച്ചതായാണ് വിവരം. കരമാർഗമുള്ള യാത്രാസൗകര്യങ്ങളുടെ അഭാവം മൂലം കുട്ടനാട്ടിൽ ആളുകൾ വ്യാപകമായി റോഡരികിൽ വണ്ടികൾ നിർത്തിയിടാറുണ്ട്.