കേരളം

kerala

ETV Bharat / state

Accident Death in Alappuzha | ആലപ്പുഴയിൽ കാൽനടയാത്രക്കാരെ ലോറി ഇടിച്ചുതെറിപ്പിച്ചു ; രണ്ട് ഉത്തർപ്രദേശ് സ്വദേശികള്‍ക്ക് ദാരുണാന്ത്യം - അപകടം

ഉത്തർപ്രദേശ് സ്വദേശികളായ വിശാല്‍ ചോഹര്‍(20), ദീപക് കസിയാക്(22) എന്നിവരാണ് ലോറി ഇടിച്ച് മരിച്ചത്. തോട്ടപ്പള്ളി കൊട്ടാരവളവിൽ വച്ചായിരുന്നു അപകടം

accident death in alappuzha  alappuzha accident  accident death  uttar pradesh native killed in accident  lorry hit uttar pradesh natives killed  alappuzha lorry accident  ആലപ്പുഴ  ആലപ്പുഴയിൽ ലോറി ഇടിച്ച് മരണം  ഉത്തർപ്രദേശ് സ്വദേശികളെ ലോറി ഇടിച്ചു  ലോറി ഇടിച്ചു  ലോറി ഇടിച്ച് മരണം  അപകട മരണം  അതിഥി തൊഴിലാളികൾ വാഹനാപകടം  അതിഥി തൊഴിലാളികളെ വണ്ടി ഇടിച്ചു  ആലപ്പുഴ വാഹനാപകടം  ആലപ്പുഴ വാഹനാപകടം മരണം  അപകടം  accident
ആലപ്പുഴ

By

Published : Aug 7, 2023, 6:55 AM IST

Updated : Aug 7, 2023, 8:53 AM IST

ആലപ്പുഴ :ലോറി ഇടിച്ച് കാൽനടയാത്രക്കാരായ അതിഥി തൊഴിലാളികൾ മരിച്ചു. ദേശീയപാതയിൽ തോട്ടപ്പള്ളി കൊട്ടാരവളവിൽ ഞായറാഴ്‌ച രാത്രിയായിരുന്നു സംഭവം. ഉത്തർപ്രദേശ് മീററ്റ് സ്വദേശികളായ വിശാല്‍ ചോഹര്‍(20), ദീപക് കസിയാക്(22) എന്നിവരാണ് മരിച്ചത്.

ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു യുവാവ് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയപാത നിർമാണത്തിന് എത്തിയവരാണ്, മരിച്ച യുവാക്കൾ. തെക്കുഭാഗത്തേക്ക് റെഡി മിക്‌സ് കയറ്റിപ്പോയ ലോറി റോഡരികിലൂടെ നടന്നുപോവുകയായിരുന്ന യുവാക്കളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിച്ച ലോറി നിർത്താതെ പോയി. എന്നാൽ, വാഹനം പിന്നീട് പൊലീസ് പിടികൂടി.

Also read :കാർ കനാലിലേക്ക് മറിഞ്ഞ് അപകടം ; മൂന്ന് ബി ടെക് വിദ്യാർഥികൾ മരിച്ചു

ആന്ധ്രാപ്രദേശിൽ വാഹനാപകടം, മൂന്ന് മരണം : ഇന്നലെ ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിൽ കാർ കനാലിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു. മൂന്ന് ബി ടെക് വിദ്യാർഥികളാണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. കോരുകൊണ്ട മണ്ഡലത്തിലെ ബുരുഗുപുഡി ഗ്രാമത്തിലാണ് അപകടം ഉണ്ടായത്.

ഹേമന്ത്, ഉദയ് കിരൺ, ഹർഷവർധൻ എന്നിവരാണ് മരിച്ചത്. അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. ഏലൂർ നഗരത്തിനടുത്തുള്ള സ്വകാര്യ എഞ്ചിനീയറിങ് കോളജിലെ മൂന്നാം വർഷ ബി ടെക് വിദ്യാർഥികൾ സഞ്ചരിച്ച കാറാണ് കനാലിലേക്ക് മറിഞ്ഞത്.

10 വിദ്യാർഥികൾ ചേർന്ന് രണ്ട് കാറുകളിലായി പിക്‌നിക്കിന് പോയതായിരുന്നു. അപകടത്തിൽപ്പെട്ട കാറിൽ ആറ് പേരാണ് ഉണ്ടായിരുന്നത്. കിഴക്കൻ ഗോദാവരി ജില്ലയിലെ വെള്ളച്ചാട്ടങ്ങളുള്ള മാറേഡുമില്ലി ബയോ ഡൈവേഴ്‌സിറ്റി ഹബ്ബിൽ സന്ദർശനം നടത്തി മടങ്ങവേയാണ് അപകടം സംഭവിച്ചത്. ബുറുഗുപുഡി ഗേറ്റിലെ പഴയ പാലത്തിനും പുതിയ പാലത്തിനും ഇടയിലുള്ള കനാലിലേക്കാണ് കാർ വീണത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉത്തർപ്രദേശിൽ കാർ താഴ്‌ചയിലേക്ക് മറിഞ്ഞു, ആറ് മരണം : ഉത്തർപ്രദേശിലും കാർ താഴ്‌ചയിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു. രണ്ട് കുട്ടികളടക്കം ആറ് പേരാണ് അപകടത്തിൽ മരിച്ചത്. ശ്രാവസ്‌തി ജില്ലയിലെ ഇക്കൗന പ്രദേശത്താണ് സംഭവം. ബൽറാംപൂരിൽ നിന്ന് നേപ്പാൾഗഞ്ചിലേയ്‌ക്ക് പോവുകയായിരുന്ന കാറാണ് താഴ്‌ചയിലേക്ക് മറിഞ്ഞത്.

Read more :Bus Accident Giridih | ബസ് നദിയിലേക്ക് മറിഞ്ഞ് അപകടം : 4 മരണം, 20 ഓളം പേർക്ക് പരിക്ക്

കാറിന് മുന്നിൽപ്പെട്ട കന്നുകാലികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്‌ടപ്പെട്ട് കാർ മറിയുകയായിരുന്നു. നിലാൻഷ്, വൈഭവ് ഗുപ്‌ത, നീതി എന്നിവരാണ് മരിച്ചത്. ഇവർ നേപ്പാൾ സ്വദേശികളാണ്. ബാക്കിയുള്ള മൂന്ന് പേരെ തിരിച്ചറിയാൻ സാധിച്ചില്ല. കാർ ഡ്രൈവർ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

Read more :Car accident Uttar Pradesh | കാർ താഴ്‌ചയിലേയ്‌ക്ക് മറിഞ്ഞ് അപകടം ; കുട്ടികളടക്കം 6 മരണം, ഡ്രൈവർക്ക് പരിക്ക്

ജാർഖണ്ഡിൽ ബസ് നദിയിലേക്ക് മറിഞ്ഞു, നാല് പേർ മരിച്ചു : ഇന്നലെ രാത്രിയാണ് ജാർഖണ്ഡിലെ ബരാകിർ നദിയിലേക്ക് ബസ് മറിഞ്ഞ് അപകടം ഉണ്ടായത്. നാല് പേർ മരിക്കുകയും 20ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. റാഞ്ചിയിൽ നിന്ന് നിന്ന് ഗിരിദിഹിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ 30ഓളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം.

Last Updated : Aug 7, 2023, 8:53 AM IST

ABOUT THE AUTHOR

...view details